‘പാലാസ’ എന്ന ചലച്ചിത്രത്തിനുശേഷം കരുണ കുമാര്‍ കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മട്ക’. ചിത്രത്തില്‍ ബോളിവുഡ് നടിയും നര്‍ത്തകിയുമായ നോറ ഫത്തേഹിയാണ് നായിക. വളരെ നിര്‍ണായകമായ ഒരു കഥാപാത്രത്തെയാണ് നോറ അവതരിപ്പിക്കുന്നത്. ചിത്രീകരണത്തിന് മുന്നോടിയായി തന്റെ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പുമായി ബന്ധപ്പെട്ട് താരം ഹൈദരാബാദില്‍ എത്തിയിരുന്നു. ലുക്ക് ടെസ്റ്റിലും വര്‍ക്ക് ഷോപ്പിലും പങ്കെടുത്തു.
വരുണ്‍ തേജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നവീന്‍ ചന്ദ്ര, കന്നഡ കിഷോര്‍ എന്നിവരും അഭിനയിക്കുന്നു. മീനാക്ഷി ചൗധരിയാണ് മറ്റൊരു നായിക. 1958 -1982 കാലഘട്ടത്തില്‍ നടക്കുന്ന ഒരു കഥയാണ് ചിത്രം പറയുന്നത്. അറുപതുകളിലെ വിശാഖപട്ടണത്തെ പുനരവതരിപ്പിക്കാന്‍ കൂറ്റന്‍ വിന്റേജ് സെറ്റാണ് ചിത്രത്തിനായി ഒരുക്കുന്നത്.
വൈര എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ മോഹന്‍ ചെറുകുരിയും ഡോ. വിജേന്ദര്‍ റെഡ്ഡി ടീഗലയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ലോഞ്ചിംഗ് ചടങ്ങ് അടുത്തിടെ നടന്നിരുന്നു. ആശിഷ് തേജ പ്രൊഡക്ഷന്‍ ഡിസൈനറായ ചിത്രത്തിന്റെ കലാസംവിധാനം സുരേഷും ഛായാഗ്രഹണം പ്രിയസേത്തും നിര്‍വ്വഹിക്കുന്നു.
Recent Comments