ഗൂഗിളിന്റെ എഐ അസിസ്റ്റന്റോടുകൂടിയ ജെമിനി ആപ് ഇനി ഇന്ത്യയില്‍ ലഭ്യമാകും. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഗുജറാത്തി, ഉറുദു, ഇംഗ്ലീഷ് ഉള്‍പ്പെടെ ഒന്‍പത് ഇന്ത്യന്‍ ഭാഷകളില്‍ ചാറ്റ് ബോട്ടുമായി സംസാരിക്കാനാകും. ആന്‍ഡ്രോയിഡില്‍ ജെമിനി ലഭിക്കാന്‍ ഉപഭോക്താക്കള്‍ പ്ലേ സ്റ്റോറില്‍നിന്ന് ആപ് ഡൗണ്‍ലോഡ് ചെയ്യാം.
IOS ല്‍ വരും ആഴ്ചകളില്‍ ജെമിനി ആക്സസ് ചെയ്യാനാവുമെന്നാണ് റിപ്പോര്‍ട്ട്. ഗൂഗിളിന്റെ മുന്‍ വോയ്സ് അസിസ്റ്റന്റിന് സമാനമായി ഓവര്‍ലേ ആയി ആപ് ദൃശ്യമാകും. ‘ഹേയ് ഗൂഗിള്‍’ എന്ന് പറഞ്ഞ് നിങ്ങള്‍ക്ക് ജെമിനിയെ വിളിക്കാം.
ജെമിനി ആപ്പ് നിങ്ങളെ എങ്ങനെയൊക്കെ സഹായിക്കുന്നു
1) സന്ദേശങ്ങളും ഇമെയിലുകളും തയ്യാറാക്കുന്നു,
2) ഇമേജുകള്‍ വിശകലനം ചെയ്യുകയും അപ്ലോഡ് ചെയ്ത ഫയലുകള്‍ സംഗ്രഹിക്കുകയും ചെയ്യുന്നു.
3) വിവരങ്ങള്‍ക്കായി വെബില്‍ തിരയുന്നു.
4) ജിമെയില്‍, മാപ്സ് പോലുള്ള ഗൂഗിള്‍ സേവനങ്ങള്‍ ഉപയോഗിച്ച് ടാസ്ക്കുകള് പൂര്‍ത്തിയാക്കുന്നു.
5) ടൈമറുകള് സജ്ജീകരിക്കുക, കോളുകള്‍ ചെയ്യുക, റിമൈന്ഡുകള് സജ്ജീകരിക്കു എന്നിങ്ങനെ ഗൂഗിള്‍ അസിസ്റ്റന്റ് ജനപ്രിയ വോയ്സ് ഫീച്ചറുകളില്‍ പലതും ജെമിനി ആപ് വഴി ലഭ്യമാണ്.
6) ഭാവിയില്‍ കൂടുതല്‍ ഭാഷകളിലേക്കും പ്രദേശങ്ങളിലേക്കും ജെമിനിയുടെ ലഭ്യത വിപുലീകരിക്കുമെന്ന് ഗൂഗിള്‍ ഉപയോക്താക്കള്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.
Recent Comments