ജീത്തു ജോസഫ് – ബേസില്‍ ജോസഫ് ടീമിന്റെ ‘നുണക്കുഴി’ ബോക്സ് ഓഫീസ് ലിസ്റ്റില്‍ സ്ഥാനം ഉറപ്പിക്കുന്നു. രണ്ടാം ആഴ്ച പിനീടുമ്പോള്‍ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ ഇരുപത്ത് കോടിയാണ് നേടിയത്. വ്യത്യസ്തമായ കഥകളിലൂടെയും വേറിട്ട അവതരണത്തിലൂടെയും പ്രേക്ഷകരെ തിയറ്ററുകളില്‍ പിടിച്ചിരിത്തുന്ന ജീത്തു ജോസഫ് ഇത്തവണ എത്തിയിരിക്കുന്നത് ഔട്ട് ആന്റ് ഔട്ട് കോമഡി ഫാമിലി എന്റര്‍ടെയ്നറായ ‘നുണക്കുഴി’യുമായിട്ടാണ്. ‘ട്വല്‍ത്ത് മാന്‍’, ‘കൂമന്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ കെ ആര് കൃഷ്ണകുമാറാണ് നുണക്കുഴിയുടെ തിരക്കഥ രചിച്ചിരിക്കുന്നത്.
ബേസില്‍ ജോസഫ്, ഗ്രേസ് ആന്റണി, നിഖില വിമല്‍, സിദ്ദിഖ്, മനോജ് കെ ജയന്, ബൈജു സന്തോഷ്, അജു വര്‍ഗീസ്, സൈജു കുറുപ്പ്, അല്‍ത്താഫ് സലിം തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്ന ചിത്രം ഒറ്റ ദിവസത്തെ കഥയാണ് പറയുന്നത്. സിനിമ കണ്ടവരെല്ലാം മികച്ച അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ എബിയും കൂട്ടരും തിയറ്ററുകളില്‍ ചിരിമഴ പെയ്യിക്കുകയാണ്. സരിഗമ, ബെഡ് ടൈം സ്റ്റോറീസ്, യൂഡ് ലീ ഫിലിംസ് എന്നീ ബാനറുകളില്‍ വിക്രം മെഹ്റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ആശിര്‍വാദാണ് കേരളത്തില്‍ വിതരണത്തിനെത്തിച്ചത്. സാഹില്‍ എസ് ശര്‍മ്മയാണ് സഹനിര്‍മ്മാതാവ്.
ബേസില്‍ ജോസഫിന്റെ കഥാപാത്രമായ എബിയിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. യാതൊരു തരത്തിലുമുള്ള ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ ആഗ്രഹിക്കാത്ത എബി അച്ഛന്റെ വിയോഗത്തെ തുടര്‍ന്ന് അച്ഛന്റെ ബിസിനസ് നോക്കിനടത്താന്‍ നിര്‍ബന്ധിതനാവുന്നു. ചെറുപ്പത്തിലേ വിവാഹിതനായതിനാല്‍ ജീവിതത്തിലെ ഓരോ നിമിഷങ്ങളും ഭാര്യയോടൊപ്പം പങ്കിടാന്‍ ഇഷ്ടപ്പെടുന്ന എബിക്ക് അതിത്തിരി ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ നിനക്കാത്ത നേരത്ത് കടന്നുവന്നതിന് പിന്നാലെ എബി അനുഭവിക്കുന്ന മാനസിക സങ്കര്ഷങ്ങളും അപ്രതീക്ഷിതമായ് എബിയിലേക്ക് വന്നെത്തുന്ന മനുഷ്യരുമാണ് സിനിമയുടെ കഥാഗതി മാറ്റിമറിക്കുന്നത്. നുണകള്‍ക്ക് മുകളില്‍ നുണകളുടെ ചീട്ടുകൊട്ടാരം പടുത്തുയര്‍ത്തി നിലനില്പ്പിനായ് നെട്ടോട്ടമോടുന്ന ഒരുപിടി മനുഷ്യരെ ചിത്രത്തില്‍ കാണാം. ഒന്നിലധികം കഥാപാത്രങ്ങളുടെ ജീവിത സാഹചര്യങ്ങളിലൂടെ പുരോഗമിക്കുന്ന കഥ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ട്വിസ്റ്റ്, സസ്പെന്‍സ്, സര്‍പ്രൈസ് തുടങ്ങി ത്രില്ലിങ്ങായ മൂഹൂര്‍ത്തങ്ങളിലൂടെയാണ് ക്ലൈമാക്സിലേക്ക് എത്തുന്നത്. ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് എല്ലാ പ്രദര്‍ശശാലകളിലും നിന്നും ലഭിക്കുന്നത്. ജീത്തു ജോസഫും ബേസില്‍ ജോസഫും തങ്ങളുടെ ഹിറ്റ് കരിയറില്‍ മറ്റൊരു ചിത്രം കൂടി കൂട്ടിച്ചേര്‍ക്കുകയാണ് നുണക്കുഴിയിലൂടെ.
പതിവുപോലെ ഇത്തവണയും കെട്ടുറപ്പുള്ള തിരക്കഥയിലാണ് ജീത്തു ജോസഫ് ‘നുണക്കുഴി’ക്ക് ജീവന് നല്‍കിയിരിക്കുന്നത്. ഏച്ചുകെട്ടലോ മുഴച്ചുനിര്‍ത്തമോ ഇല്ല. തങ്ങളുടെ കഥാപാത്രങ്ങളെ അഭിനേതാക്കളും പക്വതയോടെ കൈകാര്യം ചെയ്തിട്ടുണ്ട്. ചിത്രത്തിലെ മറ്റ് പ്രധാനവേഷങ്ങള്‍ ലെന, സ്വാസിക, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെല്‍വരാജ്, ശ്യാം മോഹന്‍, ദിനേശ് പ്രഭാകര്‍, കലാഭവന്‍ യുസഫ്, രാജേഷ് പറവൂര്‍, റിയാസ് നര്‍മ്മകല, അരുണ്‍ പുനലൂര്‍, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണന്, കലാഭവന്‍ ജിന്റോ, സുന്ദര്‍ നായക് തുടങ്ങിയവരാണ് അവതരിപ്പിച്ചത്.
ഛായാഗ്രഹണം: സതീഷ് കുറുപ്പ്, ചിത്രസംയോജനം: വിനായക് വി എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസേര്‍സ് (സരിഗമ): സൂരജ് കുമാര്‍, ആശിഷ് മെഹ്റ, അനുരോദ് ഗുസൈന്, രതി ഗലാനി, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍ (ബെഡ്ടൈം സ്റ്റോറീസ്): കാറ്റിന ജീത്തു, ലൈന്‍ പ്രൊഡ്യൂസര്‍: ബെഡ്ടൈം സ്റ്റോറീസ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: സൗരഭ് അരോറ, സംഗീതം: ജയ് ഉണ്ണിത്താന്, വിഷ്ണു ശ്യാം, ബാക്ക്ഗ്രൗണ്ട് സ്കോര്‍: വിഷ്ണു ശ്യാം, സൗണ്ട് ഡിസൈന്‍: സിനോയ് ജോസഫ്, ഗാനരചന: വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: പ്രശാന്ത് മാധവ്, പ്രൊഡക്ഷന്‍ കണ്ട്രോളര്: പ്രണവ് മോഹന്‍, പ്രൊഡക്ഷന്‍ മാനേജര്‍മാര്‍: രോഹിത്, രാഹുല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുധീഷ് രാമചന്ദ്രന്, അസോസിയേറ്റ് ഡയറക്ടേര്‍സ്: സോണി ജി സോളമന്, അമരേഷ് കുമാര്‍ കെ, ഫസ്റ്റ് അസിസ്റ്റന്റ് ഡയറക്ടേര്‍സ്: മാര്ട്ടിന് ജോസഫ്, ഗൗതം കെ നായനാര്‍, സെക്കന്‍ഡ് യൂണിറ്റ് സിനിമാറ്റോഗ്രഫി: ബിനു കുര്യന്, ഏരിയല്‍ സിനിമാറ്റോഗ്രഫി: നിതിന്‍ അന്തിക്കാടന്‍, സ്പോട്ട് എഡിറ്റര്‍: ഉണ്ണികൃഷ്ണന് ഗോപിനാഥന്, ലൊക്കേഷന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റ്: വിനീത് ബാലചന്ദ്രന്, അഖിലേഷ് കൊയിലാണ്ടി, റെക്കോര്‍ഡിംഗ് എഞ്ചിനീയര്‍: സുബൈര്‍ സി പി, വസ്ത്രാലങ്കാരം: ലിന്റാ ജീത്തു, മേക്കപ്പ്: അമല്‍ ചന്ദ്രന്, രതീഷ് വിജയന്, കളറിസ്റ്റ്: ലിജു പ്രഭാഷകര്‍, വി.എഫ്.എക്സ്: ടോണി ടോം (മാഗ്മിത്ത്), സ്റ്റില്‍സ്: ബെന്നറ്റ് എം വര്‍ഗീസ്, പബ്ലിസിറ്റി ഡിസൈന്‍: യെല്ലോടൂത്ത്സ്, മാര്‍ക്കറ്റിംഗ് ഹെഡ് (സരിഗമ): പങ്കജ് കല്‍റ, പിആര്‍ഒ&മാര്‍ക്കറ്റിംങ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.
Recent Comments