ദുല്‍ഖര്‍ സല്മാന് നായകവേഷം ചെയ്ത ഹേ സിനാമികയ്ക്ക് ശേഷം പ്രശസ്ത കോറിയോഗ്രാഫര്‍ ബൃന്ദാ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തഗ്സ്. ഹേ സിനാമിക ഒരു പ്രണയ കാവ്യമായിരുന്നെങ്കില് തഗ്സ് ഒരു ജെയില്ബ്രേക്കിന്റെ കഥയാണ് പറയുന്നത്. കഴിഞ്ഞ ദിവസമാണ് തഗ്സിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. ദുല്‍ഖര്‍ സല്മാന്, വിജയ് സേതുപതി, കീര്‍ത്തി സുരേഷ്, ആര്യ, സംഗീത സംവിധായകന് അനിരുദ്ധ് എന്നിവര്‍ ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയില്‍ ട്രെയിലര്‍ റിലീസ് ചെയ്തത്.
24 മണിക്കൂറിനുള്ളില്‍ 10 ലക്ഷത്തിലേറെ ആളുകളാണ് ട്രെയിലര്‍ കണ്ടിരിക്കുന്നത്. ചിത്രം ഫെബ്രുവരി രണ്ടാംവാരത്തില്‍ പ്രദര്‍ശനത്തിനെത്തും.
ആമസോണില്‍ ഏറെ ഹിറ്റായ ക്രാഷ് കോഴ്സ് സീരിസിലെ മുഖ്യ വേഷത്തിലും സന്തോഷ് ശിവന് സംവിധാനം ചെയ്ത മുംബൈക്കാര്‍ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചും ശ്രദ്ധനേടിയ ഹ്രിദ്ധുവിന്റെ തമിഴിലെ അരങ്ങേറ്റചിത്രം കൂടിയാണ് തഗ്സ്. പ്രശസ്ത നിര്‍മ്മാതാവ് ഷിബു തമീന്‍സിന്റെ മകനാണ് ഹ്രിദ്ധു. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം മൊഴിമാറ്റം ചെയ്ത് അവതരിപ്പിക്കുന്നു.
ബോബി സിംഹ, ആര്.കെ. സുരേഷ്, മുനിഷ് കാന്ത്, അനശ്വരാ രാജന്, ശരത് അപ്പാനി തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തിലുള്ളത്.
ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങളായ വിക്രം, ആര്‍ആര്‍ആര്‍, ഡോണ്‍ എന്നിവയുടെ കേരളത്തിലെ വിതരണക്കാരായ റിയാ ഷിബുവിന്റെ എച്ച്ആര്‍ പിക്ചേഴ്സും ജിയോ സ്റ്റുഡിയോസും ചേര്‍ന്നാണ് തഗ്സ് നിര്‍മ്മിക്കുന്നത്.
സാം സി.എസ്. സംഗീതം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ പ്രിയേഷ് ഗുരുസ്വാമിയാണ്. എഡിറ്റര്‍ പ്രവീണ്‍ ആന്റണി, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജോസഫ് നെല്ലിക്കല്‍, പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ എം. കറുപ്പയ്യ, പിആര്‍ഒ പ്രതീഷ് ശേഖര്‍.
Recent Comments