ഫ്ളാഗ്ഷിപ് ഫോണുകളോട് കിടപിടിക്കുന്ന ഫോണുകള്‍ കുറഞ്ഞ വിലയ്ക്ക് അവതരിപ്പിച്ചാണ് വണ്‍ പ്ലസ് കമ്പനി വിപണി കീഴടക്കിയത്. ഫ്ളാഗ്ഷിപ് ഫോണുകള്‍ കൂടാതെ മിഡ് റേഞ്ചിലുള്ള ഫോണുകളും അവതരിപ്പിക്കാന്‍ വണ്‍ പ്ലസ് കമ്പനി തയ്യാറെടുക്കുന്നതിനിടയിലാണ് സഹ സ്ഥാപകരില്‍ ഒരാളായ കാള്‍ പെയ് കമ്പനി വിടുന്നത്. അതും മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ്. എന്നാല്‍ ടെക് ലോകത്തെ വൈറല്‍ വാര്‍ത്ത ഇതൊന്നുമല്ല. കാള്‍ പെയ് തന്റെ പുതിയ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നു. ലണ്ടനാണ് ആസ്ഥാനം. NOTHING എന്നാണ് കമ്പനിയുടെ പേര്.
വ്യക്തികളും ടെക്നോളജിയും തമ്മില്‍ ഉള്ള അന്തരം ഒഴിവാക്കി തടസ്സമില്ലാത്ത ഒരു ഡിജിറ്റല്‍ ലോകം സൃഷ്ടിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് കാള്‍ പെയ് പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഏത് തരത്തില്‍ ഉള്ള ഉപകരണമാണ് പുറത്തിറക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
NOTHING പുറത്തിറക്കുന്ന ആദ്യത്തെ സ്മാര്‍ട് ഡിവൈസ് 2021 പകുതിയോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Recent Comments