ഒമ്പത് ദിവസത്തെ നവരാത്രി ഉത്സവ വേളയിൽ സുപ്രീം കോടതി കാന്റീനിലെ മെനുവിൽ സസ്യാഹാരം മാത്രമായി പരിമിതപ്പെടുത്താനുള്ള തീരുമാനത്തിൽ ഒരു കൂട്ടം സുപ്രീം കോടതി അഭിഭാഷകർ പ്രതിഷേധിച്ചു .
ഉള്ളി, വെളുത്തുള്ളി, പയർവർഗ്ഗങ്ങൾ, ധാന്യങ്ങൾ എന്നിവ ഉപയോഗിച്ചോ അടങ്ങിയതോ ആയ മാംസ ഇനങ്ങളോ ഭക്ഷണമോ നവരാത്രി മെനുവിൽ ഇല്ല.
ഭാവിയിൽ പ്രശ്നമാവുന്ന ഈ തീരുമാനം പിൻ വലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം അഭിഭാഷകർ സുപ്രീം കോടതി ബാർ അസോസിയേഷൻ , സുപ്രീം കോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കോർഡ് അസോസിയേഷൻ എന്നിവയുടെ പ്രസിഡന്റുമാർക്ക് കത്തുകൾ നൽകി
ഒമ്പത് ദിവസത്തേക്കുള്ള പ്രത്യേക ഭക്ഷണം നവരാത്രിയിൽ പങ്കെടുക്കുന്ന അഭിഭാഷകർ വീട്ടിൽ നിന്ന് കൊണ്ടുവരാറുണ്ട് . ഈ വർഷം ഇതാദ്യമായാണ് സുപ്രീം കോടതി കാന്റീനിൽ നവരാത്രി ഭക്ഷണം മാത്രം വിളമ്പുമെന്ന് പ്രഖ്യാപിക്കുന്നത്. ഇത് ഭാവിയിൽ വളരെ തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കും ,”എന്നാണ് കത്തിൽ പറയുന്നത്
തങ്ങളുടെ സഹപ്രവർത്തകർ നവരാത്രി ആചരിക്കുന്നതിനെ ബഹുമാനിക്കുന്നുണ്ടെങ്കിലും ദൈനംദിന ഭക്ഷണത്തിനായി കാന്റീനിനെ ആശ്രയിക്കുന്ന മറ്റുള്ളവരിൽ ഇത് അടിച്ചേൽപ്പിക്കരുതെന്ന് ഒരു വിഭാഗം അഭിഭാഷകർ വ്യക്തമാക്കി.ഈ നീക്കം ഇന്ത്യയുടെ ബഹുസ്വര പാരമ്പര്യത്തിന് വിരുദ്ധമാണെന്ന് അവർ കൂട്ടിച്ചേർത്തു .
“കുറച്ച് പേരുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനായി മാംസാഹാരമോ ഉള്ളി-വെളുത്തുള്ളി അടങ്ങിയ ഭക്ഷണമോ വിളമ്പാത്തത് നമ്മുടെ ബഹുസ്വര പാരമ്പര്യത്തിന് അനുസൃതമല്ല, ഇത് പരസ്പരം ബഹുമാനക്കുറവിന് കാരണമാകും. ഇത് അനുവദിച്ചുകഴിഞ്ഞാൽ മറ്റ് നിരവധി അടിച്ചേൽപ്പിക്കലുകൾക്കും ഇടയാക്കും ,” എന്ന് ഒരു വിഭാഗം നൽകിയ കത്തിൽ പറയുന്നുണ്ട്
അതിനാൽ കാന്റീനിൽ സാധാരണ മെനു പുനഃസ്ഥാപിക്കാൻ ഇടപെടാനും അഭ്യർത്ഥിക്കാനും ഒരു വിഭാഗം അഭിഭാഷകർ അഭ്യർത്ഥിച്ചു.
Recent Comments