സിനിമാ വ്യാപാരമേഖലയില്‍ സാങ്കേതികമായ വലിയ മാറ്റവും പുരോഗതിയും കൈ വരുത്തുവാനുള്ള ലക്ഷ്യത്തോടെ തുടങ്ങിയ ‘ഒറക്കിള്‍മുവീസ്’ മലയാള സിനിമാ നിര്‍മ്മാതാക്കളുടെ സഹകരണത്തോടെ കേരളത്തില്‍ അതിന്റെ സേവനം വിപുലപ്പെടുത്തുന്നു.
എന്‍.എഫ്.റ്റി (Non-Fungible Token)യിലൂടെ ഒരു നിര്‍മ്മാതാവിന് തന്റെ സിനിമയുടെ ഉടമസ്ഥാവകാശ (Rights) വിവരങ്ങള്‍ നേരിട്ടോ ഡിജിറ്റലിലൂടെയോ ‘ടോക്കണ്‍’ ക്രമീകരിച്ച് ബ്ലാക്ക് ചെയിന്‍ എന്ന വിപുലമായ ഫയലുകളില്‍ ശേഖരിച്ച് വെച്ച് സുരക്ഷിത മാര്‍ഗത്തിലൂടെ വാങ്ങുവാനും വില്‍ക്കുവാനും (Buying & Selling) കഴിയുന്നു. ഇതിനോടകംതന്നെ തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളുടെ നിര്‍മ്മാതാക്കള്‍ ഒറക്കിള്‍മുവീസില്‍ തങ്ങളുടെ സിനിമകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞുവെന്നാണ് സൂചന. മാത്രമല്ല സിനിമാ വ്യവസായ മേഖലയുടെ പുരോഗതിക്കായി പ്രവര്‍ത്തിച്ചുവരുന്ന ഈ സ്ഥാപനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ സീഡ് ഫണ്ടിങ്ങും ലഭിച്ചു. എല്ലാ ഇന്ത്യന്‍ സിനിമകളെയും ആഗോളതലത്തില്‍ എന്‍.എഫ്.റ്റിയിലൂടെ നിര്‍മ്മാതാവിന് കൂടുതല്‍ വരുമാനം ഉണ്ടാക്കി കൊടുക്കുക എന്നതും ഒറക്കിള്മുവീസിന്റെ ലക്ഷ്യമാണ്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലായി ഒറക്കിള്മുവീസിന്റെ കേരളത്തിന്റെ ചുമതല വഹിക്കുന്ന നിര്‍മ്മാതാവ് പി. രാമകൃഷ്ണന്, കമ്പനിയുടെ സാരഥികളായ സെന്തില്‍നായകം, ജി.കെ. തിരുനാവുക്കരശ് എന്നിവര്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ കുറിച്ചും നിര്‍മ്മാതാക്കള്‍ക്ക് ‘എന്‍.എഫ്.റ്റി’ യിലൂടെ ലഭിക്കുന്ന ഗുണങ്ങളെ കുറിച്ചും വിവരിച്ചു. നാല്പതില്പരം നിര്‍മ്മാതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ വിശിഷ്ട അതിഥികളായി കേരളാ ഫിലിം ചേംബര്‍ പ്രസിഡന്റ് ജി. സുരേഷ്കുമാര്‍, ഫെഫ്ക ജനറല്‍ സെക്രട്ടറി ജി.എസ്. വിജയന്, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വൈസ് പ്രസിഡന്റ് കല്ലിയൂര്‍ ശശി എന്നിവര്‍ പങ്കെടുത്തിരുന്നു.
സി.കെ. അജയ്കുമാര്‍, പിആര്‍ഒ
Recent Comments