ബിജുമേനോനെയും കുഞ്ചാക്കോ ബോബനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സുഗീത് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഓര്‍ഡിനറി. 2012 ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം വന്‍ വിജയമായിരുന്നു. നിഷാദ് കോയ കഥയും തിരക്കഥയും സംഭാഷണവും എഴുതിയ ചിത്രം നിര്‍മ്മിച്ചത് രാജീവ് ഗോവിന്ദനാണ് (ഓര്‍ഡിനറി നിര്‍മ്മിക്കുമ്പോള്‍ രാജീവ് നായരെന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. പിന്നീട് അദ്ദേഹം രാജീവ് ഗോവിന്ദന് എന്ന പേര് സ്വീകരിച്ചു).
ഓര്‍ഡിനറിക്ക് രണ്ടാംഭാഗം ഒരുങ്ങുന്നു എന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയാകുന്നു. അടുത്തിടെ ആ വാര്‍ത്ത വീണ്ടും സജീവമായ പശ്ചാത്തലത്തിലാണ് സത്യാവസ്ഥ അന്വേഷിച്ച് നിര്‍മ്മാതാവ് രാജീവ് ഗോവിന്ദനെ വിളിച്ചത്.
‘കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാനും ഈ വാര്‍ത്ത കേള്‍ക്കുന്നു. ആദ്യമൊക്കെ ഞാനും അതിനെ അവഗണിക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും അത് തലപൊക്കി തുടങ്ങിയിട്ടുണ്ട്. സത്യത്തില്‍ ഓര്‍ഡിനറിയുടെ രണ്ടാംഭാഗത്തെക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ല. ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ തീര്‍ത്തും വ്യാജമാണ്.’ രാജീവ് തുടര്‍ന്നു.
Read Also
‘ചാക്കോച്ചനോ ബിജുവിനോ ഇത് സംബന്ധിച്ച് ഏതെങ്കിലും അറിവുണ്ടോ എന്നുപോലും എനിക്ക് നിശ്ചയമില്ല. മറ്റാരെങ്കിലുമാണ് ഇതിന് പിന്നിലെങ്കില്‍ ഞാന്‍ അത് അറിയേണ്ടതാണ്. കാരണം നിര്‍മ്മാതാവെന്ന നിലയില്‍ ചിത്രത്തിന്റെ എല്ലാ അവകാശങ്ങളും എന്നില്‍ നിക്ഷിപ്തമാണ്. ആ നിലയ്ക്ക് ഞാനറിയാതെ ഓര്‍ഡിനറിയുടെ രണ്ടാംഭാഗം ഉണ്ടാകാന്‍ പോകുന്നില്ല. എന്നിട്ടും വാര്‍ത്ത എവിടെനിന്നാണ് പ്രചരിക്കുന്നതെന്നറിയില്ല. അതിന്റെ നിജസ്ഥിതി അറിയാന്‍ എനിക്കും ആഗ്രഹമുണ്ട്.’ രാജീവ് ഗോവിന്ദന് പറഞ്ഞു.
മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദന് നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം കാളിയനാണ്. പൃഥ്വിരാജാണ് നായകന്. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന് തിരക്കുകളിലാണ് രാജീവ് ഇപ്പോള്‍.
Recent Comments