ഷീല കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഒരു കഥ നല്ല കഥ. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചും മ്യൂസിക്ക് ലോഞ്ചും കോട്ടയം പ്രസ് ക്ലബ്ബ് ഹാളില്‍ വച്ചു നടന്നു.
ബ്രൈറ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബ്രൈറ്റ് തോംസണ്‍ തിരക്കഥ എഴുതി നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രസാദ് വാളാച്ചേരിയാണ്.
പ്രസ് ക്ലബ്ബില്‍ നടന്ന ലളിതമായ ചടങ്ങില്‍ നടന് കോട്ടയം രമേഷിന് നല്കി ടോണി അച്ചായന്‍സാണ് ടൈറ്റിലിന്റെ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്. ഫാദര്‍ സജീപോള് ചാലായില്‍ ആശംസകള്‍ നേര്‍ന്നു.
ഒരു കാലത്ത് മലയാള സിനിമയിലെ പ്രബല ചലച്ചിത്ര നിര്‍മ്മാണ സ്ഥാപനത്തിന്റെ ഉടമ മരിച്ചതിനു ശേഷം അദ്ദേഹത്തിന്റെ ഭാര്യ ഒരു സിനിമ നിര്‍മ്മിക്കണമെന്ന് ആഗ്രഹിക്കുന്നു. അതിനായി ഇറങ്ങിത്തിരിച്ച അവര്‍ക്ക് പുതിയ കാലഘട്ടത്തിലെ സിനിമയുടെ സ്ഥിതിവിശേഷങ്ങള്‍ വലിയ പ്രതിസന്ധിയുണ്ടാ
ക്കുന്നു. അതിനെയെല്ലാം സ്വന്തം ഇച്ഛാശക്തിയിലൂടെ നേരിട്ട് ഒരു സിനി മ നിര്‍മ്മിക്കുന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. നിര്‍മ്മാതാവിന്റെ ഭാര്യവേഷത്തിലെത്തുന്നത് നടി ഷീലയാണ്.
അംബിക, ശങ്കര്‍, കോട്ടയം രമേഷ്, ഇടവേള ബാബു, ദിനേശ് പണിക്കര്‍, നന്ദകിഷോര്‍, നിഷാ സാരംഗ്, റിയാസ് നര്‍മ്മ കല, ബാലാജി ശര്‍മ്മ, കെ.കെ. സുധാകരന്, സാബു തിരുവല്ല, ബ്രൈറ്റ് തോംസണ്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ബ്രൈറ്റ് തോംസണിന്റെ ഗാനങ്ങള്‍ക്ക് പ്രണവം മധു ഈണം പകര്‍ന്നിരിക്കുന്നു. എസ്.പി. വെങ്കിടേഷാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. വേണുഗോപാല്‍, അഖിലാ ആനന്ദ്. ഋതു കൃഷ്ണ, സ്റ്റാര്‍ സിംഗര്‍ വിന്നരി സരിത രാജീവ് എന്നിവരാണു ഗായകര്‍. ഛായാഗ്രഹണം വിപിന്‍,
എഡിറ്റിംഗ് പി.സി. മോഹനന്, അസ്സോസ്സിയേറ്റ് ഡയറക്ടര്‍ ജയകൃഷ്ണന് തൊടുപുഴ,
കോസ്റ്റ്യൂം ഡിസൈന്‍ ദേവന് തിരുവനന്തപുരം, പി.ആര്.ഒ. വാഴൂര്‍ ജോസ്.
വാഗമണ്‍, കോട്ടയം എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
Recent Comments