സ്കൈ ഷെയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ ചാള്‍സ് ജി. തോമസ് കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഒരു സ്മാര്‍ട്ട് ഫോണ്‍ പ്രണയം. ഒരു സ്മാര്‍ട്ട് ഫോണിലൂടെയുള്ള പ്രണയം നിരവധി ദുരൂഹതയിലേക്കുള്ള യാത്രയായി തീരുന്നു. രണ്ട് കുടുംബങ്ങളെ സമുന്യ പ്പിച്ചുകൊണ്ട്, നിരവധി ട്വിസ്റ്റുകളിലൂടെ സഞ്ചരിക്കുന്ന കഥയാണിത്. ലൈവ് ഇന്‍വെസ്റ്റിഗേഷന്‍ സസ്പെന്‍സ് ത്രില്ലറാണ് ചിത്രം. മലയാള സിനിമയില്‍ ഇത്തരത്തിലുള്ള കഥയുടെ ആഖ്യാന രീതി ഏറെ പുതുമ നിലനിര്‍ത്തുന്നു. അമേരിക്ക, കൊച്ചി, വാഗമണ്‍ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം നടന്നത്.
ഹേമന്ത് മേനോന്, പ്രിന്‍സ്, സായികുമാര്‍, പത്മരാജ് രതീഷ്, സന്തോഷ് കീഴാറ്റൂര്‍, ബാജിയോ ജോര്‍ജ്, ബാലാജി ശര്‍മ, നയനപ്രസാദ്, അശ്വതി അശോക്, എലിസബത്ത്, സരിത കുക്കു എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അന്‍ഷെല്‍ റോസ്. ഡിഒപി ഷാഹു ഷാ നിര്‍വഹിക്കുന്നു. ചാള്‍സ് ജി തോമസിന്റെ വരികള്‍ക്ക് പ്രശാന്ത് മോഹനാണ് സംഗീതം പകര്‍ന്നിരിക്കുന്നു.
എഡിറ്റിംഗ് എആര്‍ ജിബീഷ്, കോസ്റ്റ്യൂം ഡിസൈനര്‍ ഗൗരി പാര്‍വതി, പ്രൊഡക്ഷന്‍ കണ്ട്രോളര് സുനില്‍, ആര്‍ട്ട് ഗിരീഷ്, മേക്കപ്പ് ബിന്ദു ക്ലാപ്പന, അസോസിയറ്റ് ഡയറക്ടര്‍ മനു, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അനീഷ് തിരുവഞ്ചൂര്‍, സ്റ്റില്‍സ് അനിജ ജലന്‍, ഫൈനാന്‍സ് കണ്ട്രോളര് അജിത സി ശേഖര്‍, പിആര്‍ഒ എംകെ ഷെജിന്‍. ജൂലൈ 5ന്
72 ഫിലിം കമ്പനി ചിത്രം തിയേറ്ററില്‍ എത്തിക്കുന്നു.
Recent Comments