അജിത് കുമാറിനെ നായകനാക്കി ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ളിക്സിനാണെന്ന് അടുത്തിടെ പ്രഖ്യാപനമുണ്ടായിരുന്നു. 95 കോടിക്കാണ് ഒടിടി റൈറ്റ്സ് വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്.
അജിത്തിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രമാണ് വിടാമുയര്‍ച്ചി. ആഗോളതലത്തില്‍ 126 കോടി രൂപ മാത്രമാണ് നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്ളിക്സില്‍ ചിത്രം മാര്‍ച്ച് മൂന്ന് മുതല്‍ സ്ട്രീമിംഗ് ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. വിടാമുയര്‍ച്ചിയുടെ ബജറ്റ് 300 കോടിക്ക് മുകളിലാണെങ്കിലും ചിത്രം പ്രതീക്ഷിച്ചത്ര വിജയം നേടാനായിട്ടില്ലെന്നാണ് അറിയുന്നത്.
സംവിധായകന് അറ്റ്ലിയുടെയും സുധ കൊങ്ങരയുടെയും സംവിധാനത്തില്‍ അജിത്ത് നായകനായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ ശ്രീഗണേഷ് അജിത്തുമായി സനിമ സംബന്ധിച്ച ചര്‍ച്ചകളിലാണെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്.
Recent Comments