ശ്രീ ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന, സുരേഷ് ഗോപി നായകനായ ‘ഒറ്റകൊമ്പന്‍’ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ചിത്രീകരണം വിഷുവിന് ശേഷം പുനരാരംഭിക്കും. ഒറ്റക്കൊമ്പന് സിനിമയുടെ ചിത്രീകരണത്തിനായി ഏപ്രില്‍ 7 മുതല്‍ ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രി ശ്രീ സുരേഷ് ഗോപി ഡേറ്റ് നല്‍കുകയും അതിനനുസരിച്ചു ലൊക്കേഷന്‍ ഫിക്സ് ചെയ്യുകയും, ലൊക്കേഷന്‍ പെര്മിഷന് എടുക്കുകയും, സെറ്റ് വര്‍ക്കും മറ്റു അനുബന്ധ ജോലികളുമായി മുന്നോട്ട് പോകവേ, ഏപ്രില്‍ 8 ന് ദുബായി ക്രൗണ്‍ പ്രിന്‍സിനെ സ്വീകരിക്കാനുള്ള ചുമതല ബഹുമാനപ്പെട്ട പ്രധാന മന്ത്രി, ശ്രീ സുരേഷ് ഗോപിക്ക് നല്കി. അതിന്റെ പശ്ചാത്തലത്തില്‍ അവിടെയും, പിന്നീട് 9 ആം തീയതി പ്രധാന മന്ത്രിയുടെ തന്നെ DONER പരിപാടിക്ക് ചുമതലപ്പെടുത്തുകയും (ഡെവലപ്പമെന്റ് ഓഫ് ദി നോര്‍ത്ത് ഈസ്റ്റ് റീജിയണ്‍) അതിനായി നാഗാലാന്‍ഡിലേക്ക് പോവാന്‍ നിര്‍ദേശം ലഭിച്ചതിനാല്‍ ഷൂട്ടിംഗ് 10 തീയതിയിലേക്ക് പ്ലാന്‍ ചെയ്തു. എന്നാല്‍ 10 & 11 പെട്രോളിയം മിനിസ്ട്രിയുടെ ബ്രെയിന്‍ സ്റ്റോര്‍മിങ് സെഷന് ഋഷികേഷില്‍ നടക്കുന്നതിനാല്‍ അവിടെ വകുപ്പ് സഹമന്ത്രിയുടെ സാന്നിധ്യം ഒഴിവാക്കാന്‍ സാധിക്കാത്തതിനാല്‍ 12 ലേക്ക് ഷൂട്ട് പ്ലാന്‍ ചെയ്യാം എന്ന് കരുതി. എന്നാല്‍ മലയാളിയുടെ ആഘോഷമായ വിഷു എല്ലാവരും സ്വഭവനങ്ങളില്‍ ആഘോഷിക്കാനുള്ള അവസരം ഉണ്ടാകട്ടെ എന്ന് ഞങ്ങള്‍ കരുതി. അതുകൊണ്ട് മാത്രമാണ് വിഷുവിനു ശേഷം ഏപ്രില്‍ 15 ന് ഷൂട്ട് തുടങ്ങാം എന്ന് പ്ലാന്‍ ചെയ്തത്.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments