മഴയെ അവഗണിച്ചും ആയിരങ്ങൾ എത്തിയ ചടങ്ങിൽ നിവിൻ പോളിയും പടവെട്ട് ടീമിനോടൊപ്പം തൈക്കൂടം ബ്രിഡ്ജ് ബാൻഡും കൂടി ചേർന്നപ്പോൾ തിരുവനന്തപുരം സംഗീതകടലായി. തിരുവനന്തപുരം ലുലുമാളിന്റെ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടത്തിയ ആദ്യ പൊതു പരിപാടി കൂടിയാണ് പടവെട്ട് ഓഡിയോ ലോഞ്ച്. നേരത്തെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടിൽ വമ്പൻ പിന്തുണയോടെ കലൂർ സ്റ്റേഡിയത്തിൽ വച്ച് ട്രെയിലർ ലോഞ്ച് നടന്നിരുന്നു. സമീപകാലത്ത് ഒരു മലയാള സിനിമക്ക് കിട്ടുന്ന ഏറ്റവും വലിയ പ്രൊമോഷനാണ് നിവിൻപോളിയുടെ പടവെട്ടിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഒക്ടോബർ 21 വെള്ളിയാഴ്ച ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. അദിതി ബാലൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിക്രം മെഹ്ര, സിദ്ധാർത്ഥ് ആനന്ദ് കുമാർ, സണ്ണി വെയ്ൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഹിൽ ശർമ്മ കോ-പ്രൊഡ്യൂസറാണ്. ബിബിൻ പോൾ, സുരാജ് കുമാർ, വൽസംഗകർ ആശിഷ് മെഹ്റ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.
ഛായാഗ്രഹണം ദീപക് ഡി മേനോൻ, എഡിറ്റർ ഷഫീഖ് മുഹമ്മദ് അലി, ക്രീയേറ്റീവ് പ്രൊഡ്യൂസർ അഭിജിത്ത് ദേബ്, ആർട്ട് സുഭാഷ് കരുൺ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ലിറിക്സ് അൻവർ അലി, മേക്കപ്പ് റോണെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ മഷർ ഹംസ, വിഷ്വൽ ഇഫക്ട്സ് മൈൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, ആക്ഷൻ ഡയറക്ടർ ദിനേശ് സുബ്ബരായൻ, സ്റ്റിൽസ് ബിജിത് ധർമടം, എസ്ബികെ ശുഹൈബ്, മീഡിയ ഡിസൈൻസ് ഓൾഡ് മങ്ക്സ്, പി ആർ ഒ ആതിര ദിൽജിത്.
Recent Comments