അനൂപ് മേനോന് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് പത്മ. ട്രാഫിക്ക് പ്രദര്‍ശനത്തിനെത്തിയതിന്റെ പത്താം വര്‍ഷമായ ഇന്നലെയാണ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അനൂപ് ഈ വിവരം പുറത്ത് വിടുന്നത്. പത്മയുടെ കൂടുതല്‍ വിശദീകരണങ്ങള്‍ തേടിയാണ് അനൂപ് മേനോനെ വിളിച്ചത്.
‘പത്മയുടെ ഷൂട്ടിംഗ് തുടങ്ങി. ഒരു വലിയ നഗരത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് പത്മ പറയുന്നത്. നായകനെ ഞാന്‍ അവതരിപ്പിക്കുന്നു. നായികയെ നിങ്ങള്‍ അറിയും. പക്ഷേ തല്ക്കാലം അത് സസ്പെന്‍സായി നില്ക്കട്ടെ. പക്ഷേ പത്മയെ അവതരിപ്പിക്കുന്നത് ഒരു ദേശീയ അവാര്‍ഡ് ജേത്രിയാണ്.’ അനൂപ് മേനോന് തുടര്‍ന്നു.
‘പത്മയ്ക്ക് വേണ്ടി കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത് ഞാനാണ്. സംവിധാനവും ഞാനാണ്. നിര്‍മ്മാണം മാത്രം എന്തിന് ഒഴിവാക്കണം? അങ്ങനെ നിര്‍മ്മാതാവുമായി. ഒരൊഴുക്കിന് പറഞ്ഞതാണെങ്കിലും നിര്‍മ്മാതാവ് ആകാനുള്ള യഥാര്‍ത്ഥ കാരണം അതല്ല. എനിക്ക് ഇഷ്ടപ്പെട്ടൊരു കഥയെഴുതി. അത് മറ്റൊരാളോട് പറഞ്ഞ് കണ്‍വിന്‍സ് ചെയ്യിക്കുന്നതിനെക്കാളും സ്വന്തമായി നിര്‍മ്മിക്കുന്നതാണ് നല്ലതെന്ന് തോന്നി. അപ്പോള്‍ മനസ്സിലുള്ള സിനിമ ചെയ്യാന്‍ കഴിയും. അനൂപ് മേനോന് സ്റ്റോറീസ് എന്നാണ് നിര്‍മ്മാണക്കമ്പനിയുടെ പേര്.’
‘ശങ്കര്‍ രാമകൃഷ്ണനും മെറീന മൈക്കിളുമാണ് ഈ സിനിമയിലെ അറിയപ്പെടുന്ന താരനിരക്കാര്‍. ബാക്കി ഇരുപതോളം പേരും പുതുമുഖങ്ങളാണ്. മഹാദേവന്തമ്പിയാണ് ക്യാമറാമാന്. ബാദുഷയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. ദുന്ദു രാജീവാണ് കലാസംവിധായകന്‍. സിയാന് എഡിറ്ററും അനില്‍ ജി. പ്രൊഡക്ഷന്‍ കണ്‍ട്രോളറുമാണ്. ഈ സിനിമയില്‍ സ്റ്റില്‍ ക്യാമറാമാനില്ല. മൊബൈല്‍ ഫോണും അലൗഡല്ല. അതുകൊണ്ട് തല്ക്കാലം ചിത്രങ്ങളൊന്നും തരാനുമില്ല. വൈകാതെ ഞങ്ങള്‍ ഒരു പോസ്റ്റര്‍ ഇറക്കുന്നുണ്ട്. അന്ന് നിങ്ങളീ ചിത്രത്തിലെ നായികയെ അറിയും.’ അനൂപ് മേനോന് പറഞ്ഞു.
Recent Comments