ഒരു മാസത്തിനകം നടക്കുവാന്‍ പോകുന്ന ഉപതെരെഞ്ഞെടുപ്പില്‍ പാലക്കാട് ബിജെപി സംസ്ഥാന അധ്യക്ഷനായ കെ. സുരേന്ദ്രന് മത്സരിക്കാന്‍ സാധ്യത. കേരളത്തില്‍ രണ്ട് നിയമസഭ സീറ്റുകളായ പാലക്കാട്, ചേലക്കര എന്നിവയിലേക്കും വയനാട് ലോകസഭയിലേക്കുമാണ് അടുത്ത മാസം ഉപതെരഞ്ഞെടുപ്പ് നടക്കുക. ഏതാനും ദിവസങ്ങള്‍ക്കകം തെരെഞ്ഞെടുപ്പ് കമ്മീഷന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും.
വയനാട് ലോകസഭ സീറ്റില്‍ ജയിച്ച രാഹുല്‍ഗാന്ധി രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഉത്തര്‍പ്രദേശിലെ റാ ബറേലിയിലും വയനാട്ടിലും ജയിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ഗാന്ധി വയനാട് സീറ്റ് രാജിവെച്ചത്. വയനാട് ഉപതെരെഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. എല്‍ഡിഎഫും ബിജെപിയും സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐയുടെ ആനി രാജയും ബിജെപി സ്ഥാനാര്‍ഥി കെ. സുരേന്ദ്രനുമായിരുന്നു.
കോണ്‍ഗ്രസിന്റെ ഷാഫി പറമ്പില്‍ വടകരയില്‍ നിന്നും സിപിഎമ്മിന്റെ കെ രാധാകൃഷ്ണന് ചേലക്കരയില്‍ നിന്നും ലോകസഭയിലേക്ക് വിജയിച്ചതിനെ തുടര്‍ന്ന് ഇരുവരും എംഎല്‍എ സ്ഥാനം രാജിവെച്ചു. അതുകൊണ്ടാണ് പാലക്കാടും ചേലക്കരയിലും നിയമസഭ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
പാലക്കാട് യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാല്‍ കെ സുരേന്ദ്രനായിരിക്കും ബിജെപി സ്ഥാനാര്‍ഥി. അങ്ങനെ സംഭവിച്ചാല്‍ തീ പാറുന്ന പോരാട്ടമായിരിക്കും പാലക്കാട് നടക്കുക. കോണ്‍ഗ്രസിന്റെ വിടി ബലറാം, ഡോ. പി. സരിന് എന്നിവരും പട്ടികയിലുണ്ട്. ഇവരില്‍ ആരെങ്കിലുമാണെങ്കില്‍ ശോഭ സുരേന്ദ്രന് ബിജെപി സ്ഥാനാര്‍ത്ഥിയാകും. അതേസമയം ബിജെപി പട്ടികയില്‍ കഴിഞ്ഞ ലോകസഭ തെരെഞ്ഞെടുപ്പില്‍ മത്സരിച്ച സി കൃഷ്ണകുമാറുമുണ്ട്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ സിപിഎം സ്ഥാനാര്‍ഥിയായേക്കും. ബിനുമോള്‍ക്ക് പ്രഥമ പരിഗണന നല്കാന് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. അന്തരിച്ച സിപിഎം നേതാവ് ഇമ്പിച്ചിബാവയുടെ മരുമകളാണ്.രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാര്‍ത്ഥിയായാല്‍ കെ. ബിനുമോള്‍ക്ക് പകരം ഡിവൈഎഫ്ഐ പ്രസിഡന്റ് വി വസീഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാവാന്‍ സാധ്യതയുണ്ട്.
Recent Comments