പാന്‍ ഇന്ത്യന്‍ ത്രിഡി ചിത്രം സാല്‍മണിന്റെ ട്രെയിലര്‍ ദീപാവലിക്ക്. ഇന്ത്യയിലെ ഏഴ് ഭാഷകളില്‍ പുറത്തിറങ്ങുന്ന സാല്‍മണിന്റെ ട്രെയിലര്‍ ഇംഗ്ലീഷ് ഉള്‍പ്പെടെ എട്ട് ഭാഷകളിലാണ് റിലീസാകുന്നത്. ഹോളിവുഡ് സിനിമകള്‍ക്ക് ശബ്ദം നല്‍കുന്നവരാണ് സാല്‍മണ്‍ ഇംഗ്ലീഷ് ട്രെയിലറില്‍ ഡബ്ബ് ചെയ്തിരിക്കുന്നത്.
1984ല്‍ പുറത്തിറങ്ങിയ മൈഡിയര്‍ കുട്ടിച്ചാത്തന് ശേഷം ആദ്യമായാണ് ഒറിജിനല്‍ ത്രിഡി ക്യാമറയില്‍ മറ്റൊരു സിനിമ ചിത്രീകരിക്കുന്നതെന്ന പ്രത്യേകതയും സാല്മണിനുണ്ട്.
വിജയ് യേശുദാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സാല്‍മണിന്റെ കഥ സൗഹൃദത്തിന്റേയും ബന്ധങ്ങളുടേയും ഊഷ്മളതയിലൂടെയാണ് മുമ്പോട്ടു പോകുന്നത്. തമിഴിന് പുറമേ മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി, മറാത്തി, ബംഗാളി ഭാഷകളിലാണ് സാല്‍മണ്‍ ത്രിഡി പുറത്തിറങ്ങുന്നത്. വിവിധ ഇന്ത്യന്‍ ഭാഷകളിലെ അഭിനേതാക്കള്‍ സാല്‍മണില്‍ വേഷമിട്ടിട്ടുണ്ട്.
സാല്‍മണിലെ പുറത്തിറങ്ങിയ ഗാനം കാതലന്‍ കവിതൈയേ ഇതിനകം ഒന്നരക്കോടിയോളം പേരാണ് യൂട്യൂബില്‍ മാത്രം കണ്ടത്.
എംജെഎസ് മീഡിയയുടെ ബാനറില്‍ ഷലീല്‍ കല്ലൂര്‍ രചനയും സംവിധാനവും നിര്‍വഹിച്ച സാല്‍മണ്‍ പ്രദര്‍ശനത്തിനെത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു.
Recent Comments