2018 ന്റെ അവസാനം തമിഴകത്ത് റിലീസ് ചെയ്ത പരിയേറും പെരുമാള്‍ കേരളത്തിലും ഏറെ ശ്രദ്ധ നേടിയിരുന്നു. പാ രഞ്ജിത്ത് നിര്‍മ്മിച്ച് മാരി ശെല്‍വരാജ് സംവിധാനം ചെയ്ത ചിത്രം ഒട്ടേറെ അവാര്‍ഡുകളും വാരിക്കൂട്ടി. പുതുമുഖങ്ങളായ കതിറും ആനന്ദിയുമായിരുന്നു മുഖ്യ കഥാപാത്രങ്ങള്‍.
വീണ്ടും ഈ ജോഡികള്‍ ഒന്നിക്കുകയാണ്, എ എ എ ആര് നിര്‍മ്മിക്കുന്ന ആദ്യ തമിഴ് ചിത്രത്തിലൂടെ. ഒപ്പം കൈതിക്കുശേഷം നരേനും മുഖ്യ കഥാപാത്രമാവുന്നു. സാക്ക് ഹാരിസ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്ന മലയാളികളായ ലവനും കുശനുമാണ്. ത്രില്ലര്‍ ജനുസ്സില്‍ ഒരുക്കുന്ന ചിത്രം അടുത്തവര്‍ഷം ആദ്യം കേരളത്തിലും തമിഴ്നാട്ടിലുമായി ചിത്രീകരണം ആരംഭിക്കും. ബിഗ് ബജറ്റിലൊരുങ്ങുന്ന സിനിമയുടെ മറ്റഭിനേതാക്കളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ഉടന്‍ പുറത്തു വിടുമെന്ന് സംവിധായന് പറഞ്ഞു.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments