ഡബ്ല്യുസിസിയുമായി ബന്ധപ്പെട്ട് പൊതുവേദിയില്‍ വാക്പോരുമായി പാര്‍വ്വതി തിരുവോത്തും ഭാഗ്യലക്ഷ്മിയും. ഭാഗ്യലക്ഷ്മി പലപ്പോഴായി ഡബ്ല്യുസിസിക്കെതിരെ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ ഇതാദ്യമായാണ് നേര്‍ക്കുനേര്‍ ചര്‍ച്ചയാകുന്നത്. ‘സ്ത്രീയും സിനിമയും’ എന്ന വിഷയത്തെ ആസ്പദമാക്കി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ നടന്ന ചര്‍ച്ചയ്ക്കിടയിലായിരുന്നു സംഭവം.
സിനിമാലോകത്ത് സ്ത്രീകള്‍ അനുഭവിക്കുന്നതും നേരിട്ടതുമായ വിഷയങ്ങളും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും പരാമര്‍ശിച്ചു സംസാരിച്ച പാര്‍വ്വതി ഡബ്ല്യുസിസി സിനിമയിലെ സ്ത്രീകള്‍ക്കായി തുറന്നുവയ്ക്കുന്ന ഇടത്തെപ്പറ്റിയും സംസാരിച്ചു. നമുക്ക് എന്തും തുറന്നു പറയാനുള്ള ഒരു ഇടമുണ്ട്. അവിടെ ആര്‍ക്കും വന്ന് പറയാനുള്ളത് പറയാം. വിമര്‍ശിക്കാനുള്ളവര്‍ക്കും അവിടേയ്ക്ക് വരാം എന്ന് പാര്‍വ്വതി പറഞ്ഞു. ഇതിന് മറുപടിയായിട്ടാണ് കാണികള്‍ക്കിടയില്‍ നിന്ന് ഭാഗ്യലക്ഷ്മി സംസാരിച്ചു തുടങ്ങിയത്.
ഡബ്ല്യുസിസിയോടുള്ള നിര്‍ദ്ദേശം എന്ന മട്ടിലാണ് ഭാഗ്യലക്ഷ്മി സംസാരിച്ചത്. ‘ഈ ഓര്ഗനൈസേഷന് കുറച്ചുകൂടി ആളുകള്‍ക്ക് സംരക്ഷണം കൊടുക്കുന്ന രീതിയില്‍ ആകണം. ഇരുന്ന് സംസാരിക്കാനും അവരോടൊപ്പം കുറച്ചു സമയം ചെലഴവിക്കാനുമുള്ള ഒരു സ്പേസ് നല്‍കാനുള്ള ഒരു ശ്രമം ഡബ്ല്യുസിസി നടത്തിയാല്‍ നല്ലതാണെന്ന് എനിക്ക് തോന്നുന്നു, കുറെ കൂടി ആളുകള്‍ നിങ്ങളിലേയ്ക്ക് വരാന്‍ ശ്രമിക്കും. എങ്ങനെയാ മാഡം ഞങ്ങള്‍ അവരുടെ അടുത്തേയ്ക്ക് പോകേണ്ടത് എന്ന് എന്നോട് സ്ത്രീകള്‍ ചോദിക്കാറുണ്ട് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ അല്ല, അവര്‍ക്ക് പരാതി ഇല്ല എന്നുതന്നെ വച്ചോളൂ ചോദിക്കുന്നത് മറ്റ് ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍, ടെക്നീഷ്യന്‍സ് ആയിട്ടുള്ള സ്ത്രീകള്‍ അങ്ങനെ പലരും, ഞങ്ങള്‍ എങ്ങനെയാണ് മാഡം അങ്ങോട്ട് പോകേണ്ടത്, ആരുടെ അടുത്തേയ്ക്കാണ് പോകേണ്ടത് എന്ന് ചോദിക്കുന്ന ഒരു ചോദ്യം ഇവിടെ നില്‍ക്കുന്നുണ്ട്. അക്കാര്യം കൂടി ഒന്ന് നിങ്ങള്‍ പരിഗണിക്കണം എന്നു കൂടിയാണ് ഇത്രയും ആളുകളുടെ മുമ്പില്‍വച്ച് എനിക്ക് നിങ്ങളോട് പറയാനുള്ളത്.’ ഭാഗ്യലക്ഷ്മി പറഞ്ഞു.
‘ചേച്ചി നിങ്ങള്‍ക്ക് എന്നെ നന്നായി അറിയാം. നിങ്ങള്‍ക്ക് എന്റെ നമ്പര്‍ കിട്ടാനും ഒരു പ്രയാസവും ഉണ്ടാകില്ല. നിങ്ങള്‍ക്ക് എന്തുകൊണ്ട് കലക്ടീവില്‍ ജോയിന്‍ ചെയ്തുകൂടാ?’ പാര്‍വ്വതിയുടെ ചോദ്യത്തെ കരഘോഷത്തോടെയാണ് കാണികള്‍ സ്വീകരിച്ചത്. എന്നാല്‍ ഡബ്ല്യുസിസിയോടുള്ള വിയോജിപ്പിന് കാരണം പൊതുവേദിയില്‍ പരസ്യമാക്കിയാണ് ഭാഗ്യലക്ഷ്മി പ്രതികരിച്ചത്. സംഘടന തുടങ്ങിയ സമയത്ത് ഭാഗ്യലക്ഷ്മിയെ ഉള്‍പ്പെടുത്തേണ്ട എന്ന് സംഘടനയില്തന്നെയുള്ള ഒരാള്‍ പറഞ്ഞതായി താന്‍ അറിഞ്ഞെന്നും അതുകൊണ്ടാണ് ഡബ്ല്യുസിസിയിലേയ്ക്ക് വാരത്തതെന്നും ഭാഗ്യലക്ഷ്മി തിരിച്ചടിച്ചു.
മുഖ്യമന്ത്രിക്ക് പരാതി കൊടുക്കാൻ പോകുന്ന ദിവസം രാവിലെ എന്നോട് ചർച്ച ചെയ്തിട്ട് നമുക്ക് ഒന്നിച്ച് പോകാം എന്ന് പറഞ്ഞിട്ട്, പിന്നെ ഞാൻ കാണുന്നത് ടെലിവിഷനിൽ നിങ്ങളെല്ലാം മന്ത്രിയെ കണ്ടു എന്ന വാർത്തയാണ്. അപ്പോൾ ഞാൻ നിങ്ങളെ വിളിച്ചു ചോദിക്കുന്നു, എന്തുകൊണ്ട് എന്നെ വിളിച്ചില്ല. മന്ത്രിയെ കാണാൻ പോകാൻ എന്തുകൊണ്ട് വിളിച്ചില്ല എന്നല്ല ചോദിച്ചത്. അതിനു മുൻപുള്ള ചർച്ചയുടെ കാര്യമാണ് ഉദ്ദേശിച്ചത്. അതു ചോദിച്ചപ്പോൾ നിങ്ങളുടെ ഗ്രൂപ്പിലുള്ള ഒരാൾ തന്നെ എന്നോട് പറഞ്ഞ ഉത്തരമാണ്, നിങ്ങളെ കൂട്ടണ്ട എന്ന് ഞങ്ങളിൽ ചിലർ താല്പര്യപ്പെട്ടു എന്ന്. അങ്ങനെ നിങ്ങളുടെ കൂട്ടത്തിലുള്ളവർ തന്നെ പറഞ്ഞപ്പോൾ, ശരി എന്നെ ഇഷ്ടമല്ലെങ്കിൽ കൂട്ടണ്ട എന്ന് ഞാൻ കരുതി. അതുകൊണ്ടാണ് ഡബ്ല്യുസിസിയിലേക്ക് വരാത്തത്,” ഭാഗ്യലക്ഷ്മിയും വ്യക്തമാക്കി.
Recent Comments