തമിഴ് സിനിമയിലെ നവസംവിധായകനായ റാം സങ്കയ്യ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് തണ്ടട്ടി. സമീപത്തില്‍ സിനിമയുടെ ഓഡിയോ ലോഞ്ചുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങില്‍ സംവിധായകനായ റാം പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
‘ഞാന്‍ ഏറെ ആരാധിക്കുന്ന നടനാണ് മമ്മൂട്ടി സാര്‍. എന്റെ ആദ്യ ചിത്രത്തില്‍ അദ്ദേഹം തന്നെ നായകനായി വരണമെന്ന് ആഗ്രഹിച്ചെഴുതിയ കഥയാണ് തണ്ടട്ടി. പക്ഷേ ഒരു പുതുമുഖമായ എനിക്ക് മമ്മൂട്ടി സാറിലേയ്ക്ക് എത്താന്‍ ഏറെ ദൂരമുണ്ടായിരുന്നു. ഒടുവില്‍ അദ്ദേഹത്തെപ്പോലെ നാച്വറല്‍ ആക്ടിംഗ് ചെയ്യുന്ന മറ്റൊരാളെക്കുറിച്ച് ആലോചിച്ചപ്പോള്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടിവന്നില്ല. മനസ്സില്‍ തെളിഞ്ഞുവന്ന ചിത്രം പശുപതിയായിരുന്നു. ഒട്ടേറെ ചിത്രങ്ങളില്‍ നായകനായും വില്ലനായും സ്വഭാവനടനായും കഴിവ് തെളിയിച്ചിട്ടുള്ള അഭിനേതാവാണ് പശുപതി. പശുപതിയുടെ പേര് നിര്ദ്ദേശിച്ചപ്പോള്തന്നെ നിര്‍മ്മാതാക്കളും സമ്മതം മൂളി. കഥാപാത്രത്തില്‍ ചെറിയ ചില പൊടിക്കൈകള്‍ വരുത്തിയിട്ടുണ്ടെന്നല്ലാതെ വലിയ മാറ്റമൊന്നും ചെയ്തിട്ടില്ല. വളരെ ഗംഭീരമായിട്ടാണ് ഈ ചിത്രത്തിലെ നായകവേഷം പശുപതി മികവുറ്റതാക്കിയത്.’
ചിത്രത്തില്‍ രോഹിണി മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. അമ്മു അഭിരാമി, വിവേക് പ്രസന്ന എന്നിവരും അഭിനയിക്കുന്നു.
പ്രിന്‍സ് പിക്ച്ചേഴ്സിന്റെ ബാനറില്‍ എസ്. ലക്ഷ്മണ് കുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വെങ്കിടേഷാണ് സഹനിര്‍മ്മാതാവ്. ചിത്രം ജൂണ്‍ 23 ന് തീയേറ്ററില്‍ പ്രദര്‍ശനത്തിനെത്തും.
സംവിധായകന് റാം സങ്കയ്യതന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം മഹേഷ് മുത്തുസ്വാമി, സംഗീതം കെ.എസ്. സുന്ദരമൂര്‍ത്തി, മേക്കപ്പ് നെല്ലൈ ഷണ്മുഖം, സംഘട്ടനം മെട്രോ മഹേഷ്, കോസ്റ്റിയൂം പെരുമാള്‍ സെല്‍വം, കലാസംവിധാനം വീരമണി ഗണേശന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് കിരുബഗരന് എ.ആര്.കെ., ശ്രാവന്തി സൈനത്ത് തുടങ്ങിയവരാണ് അണിയറ പ്രവര്‍ത്തകര്‍.
Recent Comments