ടി പി വധ കേസുപോലെ സി പി എമ്മിനു വൻ തിരിച്ചടി .കാസർകോഡ് പെരിയ ഇരട്ട കൊലപാതക കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് സിബിഐ കോടതി. 10 പ്രതികളെ വെറുതെ വിട്ടു. ഒന്നു മുതൽ 8 വരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റവും ഗൂഢാലോചനയും തെളിഞ്ഞു. എറണാകുളം സിബിഐ കോടതി ജഡ്ജ് എൻ. ശേഷാദ്രിനാഥനാണ് വിധി പ്രസ്താവിച്ചത്. ജനുവരി മൂന്നിനു കോടതി ശിക്ഷയുടെ വിധി പറയും .
അപ്പീൽ നൽകുമെന്ന് സിപിഎം .കേസുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് ഇടതുമുന്നണി കൺവീനർ ടി പി രാമകൃഷണനും ഇ പി ജയരാജനും പറഞ്ഞു. കേസ് സിപിഎമ്മിനെതിരെ തിരിക്കാൻ തുടക്കം മുതൽ ശ്രമം ഉണ്ടായിയെന്നും ഇ പി വ്യക്തമാക്കി. പെരിയ കേസ് രാഷ്ട്രീയമായി തിരിച്ചു വിട്ട് സിപിഎമ്മിനെതിരെ ആയുധമാക്കിയത് കോൺഗ്രസാണ്. അതിന്റെ ഭാഗമായാണ് സിബിഐ അനേഷണം നടത്തിയതെന്നും ഇ പി മാധ്യമങ്ങളോട് പറഞ്ഞു.
കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകൻ സിപിഎം പെരിയ ലോക്കൽ കമ്മിറ്റി മുൻ അംഗം എ. പീതാംബരൻ, കൊലപാതകം കൃത്യം നടത്തിയ സജി സി. ജോര്‍ജ് (സജി), കെ.എം.സുരേഷ്, കെ. അനില്‍ കുമാര്‍ (അബു), ജിജിന്, ആര്. ശ്രീരാഗ് (കുട്ടു), എ. അശ്വിന് (അപ്പു), സുബീഷ് (മണി) എന്നിവർക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. ടി. രഞ്ജിത്ത്, കെ. മണികണ്ഠന് (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), എ. സുരേന്ദ്രന് (വിഷ്ണു സുര), കെ.വി. കുഞ്ഞിരാമന് (ഉദുമ മുന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവന് വെളുത്തോളി (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), കെ. വി. ഭാസ്കരൻ എന്നിവരാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റുള്ളവർ.
പ്രദീപ് (കുട്ടന്), ബി. മണികണ്ഠന് (ആലക്കോട് മണി), എന്‍. ബാലകൃഷ്ണന് (മുന്‍ പെരിയ ലോക്കല്‍ സെക്രട്ടറി), എ. മധു (ശാസ്ത മധു-അഞ്ചാംപ്രതി ജിജിന്റെ പിതാവ്), റെജി വര്‍ഗീസ്, എ. ഹരിപ്രസാദ്, പി. രാജേഷ്(രാജു) വി. ഗോപകുമാര്‍ (ഗോപന് വെളുത്തോളി), പി.വി. സന്ദീപ് (സന്ദീപ് വെളുത്തോളി) എന്നിവരാണ് കുറ്റവിമുക്തര്‍.
കേസിൽ ശിക്ഷിക്കപ്പെട്ട ഉദുമ മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന് നിരപരാധിയാണെന്ന് ഇ പി വ്യക്തമാക്കിയത്. ശിക്ഷിക്കപ്പെട്ട 14 പേരില്‍ മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമൻ ശശിക്കപ്പെട്ടത് സിപിഎമ്മിനു തിരിച്ചടിയായി.ഇത് സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്നു. കൂടാതെ ഇതില്‍ ആറ് പേര് സിപിഐഎമ്മിന്റെ സജീവ പ്രവര്‍ത്തകരോ പാര്‍ട്ടി ചുമതലകളില്‍ ഉണ്ടായിരുന്നവരോ ആണ്. ജനുവരി മൂന്നിനാണ് ശിക്ഷാവിധി.
കാസര്‍ഗോഡ് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത്ലാല് (24) എന്നിവർ 2019 ഫെബ്രുവരി 17നു രാത്രി 7.45നാണ് കൊല്ലപ്പെട്ടത്. വാഹനങ്ങളിലെത്തിയ അക്രമി സംഘം കൃപേഷിനെയും ശരത് ലാലിനെയും ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം, ഗൂഢാലോചന, സംഘം ചേരൽ, തെളിവ് നശിപ്പിക്കൽ, ആയുധ നിരോധന നിയമം തുടങ്ങി വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ആയുധ നിരോധന നിയമം, പ്രതികള്‍ക്കു സംരക്ഷണം നല്കല് എന്നീ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
ആദ്യം ലോക്കൽ പൊലീസിലെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പിന്നീട്, ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സിംഗിൾ ബെഞ്ച് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദു ചെയ്യുകയും സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയുമായിരുന്നു.
കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുബം വിധി കേൾക്കാൻ കൊച്ചിയിൽ എത്തിയിരുന്നു. വിധിയുടെ പശ്ചാത്തലത്തിൽ കല്യോട്ട് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നേരത്തെ കാസർഗോഡ് സിപിഎമ്മിനു വലിയ സ്വാധീന മേഖലയായിരുന്നു.പെരിയ കൊലപാതകത്തോടെയാണ് അവിടെ സിപിഎം തോറ്റു തുടങ്ങിയത് ഈ വര്‍ഷം നടക്കുവാൻ പോവുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും 2026 ൽ നടക്കുവാൻ പോവുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലും പെരിയ ഇരട്ട കൊലപാതക കേസിലെ വിധി കനത്ത തിരിച്ചടി കിട്ടുമെന്നാണ് പറയപ്പെടുന്നത്. 14 പ്രതികളെ ശിക്ഷിക്കുകയും പത്ത് പ്രതികളെ വെറുതെ വിടുകയും ചെയ്ത പെരിയ കൊലപാതക കേസിലെ വിധിയിൽ പൂർണ തൃപ്തരല്ലെന്ന് കൊല്ലപ്പെട്ടവരുടെ മാതാപിതാക്കൾ പ്രതികരിച്ചു .
Recent Comments