പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ‘അപ്പന്’ന് ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’ റിലീസിനൊരുങ്ങുന്നു. മെയ് 10 ന് ചിത്രം തിയറ്ററുകളിലെത്തും. സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, ലുക്ക്മാന്‍ അവറാന് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ വേഷപ്പകര്ച്ചകളോടെ പ്രതീക്ഷയുണര്‍ത്തി എത്തുന്ന ചിത്രം പുത്തന്‍ ദൃശ്യാവിഷ്കാരം സമന്വയിപ്പിക്കുന്ന സിനിമാനുഭവം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുമെന്നാണ് നിര്‍മ്മാതാക്കളും അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും അവകാശപ്പെടുന്നത്. പെരുമാനി എന്ന ഗ്രാമവും അവിടുത്തെ മനുഷ്യര്‍ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ ഫാന്റസി ഡ്രാമയുടെ തിരക്കഥ തയ്യാറാക്കിയത് സംവിധായകന് മജു തന്നെയാണ്. ഫിറോസ് തൈരിനിലാണ് നിര്‍മ്മാതാവ്. യൂന്‍ വി മൂവീസും മജു മൂവീസും ചേര്‍ന്ന് അവതരിപ്പിക്കുന്ന ചിത്രം സെഞ്ച്വറി ഫിലിംസാണ് വിതരണത്തിനെത്തിക്കുന്നത്.
ചിത്രീകരണവേള മുതല്‍ ചിത്രത്തിലെ കഥാപാത്രങ്ങളുടെ ലുക്ക് ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. കൂടാതെ ചിത്രത്തിന്റെ വ്യത്യസ്തത നിറഞ്ഞ പ്രൊമോഷനും പ്രതീക്ഷ ഉയര്‍ത്തിയിട്ടുണ്ട്. പെരുമാനിയുടെ നേര് എന്ന ടൈറ്റിലോടെ ‘മുജി’ എന്ന കഥാപാത്രമായ് സണ്ണി വെയ്ന്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ ‘നാസര്‍’ എന്ന പേരില്‍ പെരുമാനിയിലെ പുതുമാരനായിട്ടാണ് വിനയ് ഫോര്‍ട്ട് എത്തുന്നത്. മറ്റ് സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ലുക്ക്മാന്‍ അവറാന്, നവാസ് വള്ളിക്കുന്ന്, ദീപ തോമസ് എന്നിവരുടെ കഥാപാത്രങ്ങളുടെ ലുക്കും ട്രെയിലര്‍ ഇറങ്ങിയതോടെ സ്വീകാര്യതനേടി. രാധിക രാധാകൃഷ്ണന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
അഞ്ച് പാട്ടുകളാണ് ചിത്രത്തിലുള്ളത്. മു.രിയുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകര്‍ന്ന് ജിഷ്ണു വിജയ് ആലപിച്ച ആദ്യ ഗാനം ‘പെണ്ണായി പെറ്റ പുള്ളെ’ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. പെരുമാനിക്കാരെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പൊതുശകടം ‘പെരുമാനി മോട്ടോഴ്സ്’ എന്ന ബസ്സിന്റെ ഫോട്ടോ അടങ്ങുന്ന ചിത്രത്തിലെ പ്രോപ്പര്‍ട്ടികളുടെ പോസ്റ്ററുകളും പെരുമാനിയിലെ ചായക്കടയുടെ വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്കായ് പങ്കുവെച്ചിട്ടുണ്ട്. പെരുമാനീലെ കലഹങ്ങള്‍ തുടങ്ങണതും തീര്‍പ്പാക്കണതും ഈ ചായക്കയില്‍ നിന്നാണ് എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ റിലീസ് ചെയ്തത്. ചിത്രത്തിലെ പ്രധാന അഭിനേതാക്കളെ അണിനിരത്തി ഒരുക്കിയ ഫസ്റ്റ് ലുക്കും സോഷ്യല്‍ മീഡിയകളില്‍ ഇടം പിടിച്ചിരുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യുസേര്‍സ്: സഞ്ജീവ് മേനോന്, ശ്യാംധര്‍, ഛായാഗ്രഹണം: മനേഷ് മാധവന്, ചിത്രസംയോജനം: ജോയല്‍ കവി, സംഗീതം: ഗോപി സുന്ദര്‍, സൗണ്ട് ഡിസൈന്‍: ജയദേവന് ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിന് പെരാരി, സുഹൈല്‍ കോയ, പ്രൊജക്ട് ഡിസൈനര്‍: ഷംസുദീന്‍ മങ്കരത്തൊടി, പ്രൊഡക്ഷന്‍ കണ്ട്രോളര്: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടര്‍: അനീഷ് ജോര്‍ജ്, അസോസിയേറ്റ് ഡയറക്ടേര്‍സ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാന്, പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍: അനൂപ് കൃഷ്ണ, ഫിനാന്‍സ് കണ്ട്രോളര്: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥന് അരവിന്ദ്, വസ്ത്രാലങ്കാരം: ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയര്‍ എഫ് എക്സ്, കളറിസ്റ്റ്: രമേശ് അയ്യര്‍, ആക്ഷന്‍: മാഫിയ ശശി, സ്റ്റില്‍സ്: സെറീന് ബാബു, പോസ്റ്റര്‍ ഡിസൈന്‍: യെല്ലോ ടൂത്ത്, ഡിസ്ട്രിബൂഷന്‍: സെഞ്ചുറി ഫിലിംസ്, പിആര്‍ഒ & മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.
Recent Comments