കേരളത്തിന്റെ വൈജ്ഞാനിക മുന്നേറ്റത്തില്‍ നാഴികക്കല്ലാവാന്‍ പോകുകയാണ് പിണറായി കേന്ദ്രമാക്കി നിലവില്‍ വരുന്ന എജ്യുക്കേഷന്‍ ഹബ്ബ്. 13 ഏക്കറില്‍ 285 കോടി രൂപ മുടക്കി ഒരുങ്ങുന്ന ഈ എജ്യുക്കേഷന്‍ ഹബ്ബിന് ഇന്ന്(ആഗസ്റ്റ് 23) മുഖ്യമന്ത്രി തറക്കല്ലിട്ടു. മന്ത്രി ആര് ബിന്ദു അധ്യക്ഷ വഹിച്ച യോഗത്തില്‍ മുഹമ്മദ് റിയാസ് മുഖ്യ അതിഥിയായിരുന്നു.
പോളിടെക്നിക്ക് കോളേജ്, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഐ എച്ച് ആര് ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, സിവില്‍ സര്‍വ്വീസ് അക്കാദമി എന്നിവയാണ് ആദ്യഘട്ടത്തില്‍ യാഥാര്‍ത്ഥ്യമാവാന്‍ പോകുന്നത്. ഈ എജ്യുക്കേഷന്‍ ഹബ്ബിനോട് അനുബന്ധിച്ചുതന്നെ ഒരു ജൈവ വൈവിധ്യ ഉദ്യാനവും ഒരുങ്ങുന്നുണ്ട്.
കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ക്കിടയില്‍ കേരളത്തിലുണ്ടായ അഭൂതപൂര്‍വമായ വളര്‍ച്ചയുടെ ദൃഷ്ടാന്തമാണ് പിണറായിയില്‍ ഒരുങ്ങുന്ന എജ്യുക്കേഷന്‍ ഹബ്ബ്. ഒരു വിജ്ഞാന സമൂഹമായി നാടിനെ മാറ്റിത്തീര്‍ക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പിന്തുടര്‍ന്നുപോരുന്ന പദ്ധതികളുടെ തുടര്‍ച്ച കൂടിയാണ് ഈ സമുച്ചയം. എല്ലാ രംഗത്തും ലോകോത്തര നിലവാരം പുലര്‍ത്തുന്ന നവകേരളം വാര്‍ത്തെടുക്കാനുള്ള വലിയ ചുവടുവെപ്പാണ് പിണറായി എജ്യുക്കേഷന്‍ ഹബ്ബ്.
Recent Comments