മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്ത് ദീര്‍ഘകാലത്തെ അനുഭവപാരമ്പര്യമുള്ള സുനില്‍കുമാര്‍ മുപ്പത്തഞ്ച് വര്‍ഷത്തിലേറെയായി സജീവമാണ്. മലയാളത്തിലും തമിഴിലുമായി ഇരുപത്തിയാറോളം സിനിമകള്‍ ഇരുന്നൂറ്റി അമ്പതില്പരം ആല്‍ബങ്ങള്‍ തുടങ്ങി വലിയ സംഭാവനകളാണ് സുനില്‍കുമാറിലൂടെ മലയാളിക്ക് ലഭിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ മികവിന് മാനിച്ച് മുപ്പത്തഞ്ചിലേറെ പുരസ്കാരങ്ങളും തേടിയെത്തിയിട്ടുണ്ട്.
പി. സുശീല, എസ്. ജാനകി, പി. മാധുരി, വാണി ജയറാം, ഉദയഭാനു, പി. വസന്ത, കെ.ജെ. യേശുദാസ്, പി. ജയചന്ദ്രന്, എസ്.പി. ബാലസുബ്രഹ്മണ്യം തുടങ്ങിയ അനുഗ്രഹീത ഗായകര്‍ക്കൊപ്പം സുനില്‍ പാടിയിച്ചുണ്ട്. സംഗീത പ്രതിഭകളായ ജി. ദേവരാജന്‍, എം.എസ്. ബാബുരാജ്, ദക്ഷിണാമൂര്‍ത്തി സ്വാമി, അര്ജ്ജുനന് മാസ്റ്റര്‍ എന്നിവര്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങളും അദ്ദേഹം പാടിയിട്ടുണ്ട്. പ്രശസ്ത സംഗീതജ്ഞരായ കടുത്തുരുത്തി രാധാകൃഷ്ണന്, പാലാ സി.കെ. രാമചന്ദ്രന് എന്നിവരാണ് സുനിലിന്റെ ഗുരുക്കന്മാര്.
ഇപ്പോഴിതാ ഹരിത സംവിധാനം ചെയ്യുന്ന പെര്‍ഫ്യൂം എന്ന സിനിമയില്‍ കെ.എസ്. ചിത്രയോടൊപ്പം പാടിയ ‘നീലവാനം താലമേന്തി പോരുമോ വാര്‍മുകിലേ’ എന്ന ഗാനം യുവാക്കളെ ആകര്‍ഷിക്കുമെന്ന് ഉറപ്പ്. അഡ്വ. ശ്രീരഞ്ജിനിയുടെ വരികള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചത് രാജേഷ്ബാബു കെ. ആണ്. സമീപകാലത്ത് മലയാളസിനിമയില്‍ ഇറങ്ങിയിട്ടുള്ള പ്രണയഗാനങ്ങളില്‍ സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ് നീലവാനം… എന്ന ഈ പാട്ട്.
തന്റെ സംഗീതജീവിതത്തിലുണ്ടായ ഏറ്റവും അപൂര്‍വ്വമായ നേട്ടമാണ് ഇതെന്നും ഈശ്വരന്മാരോടും ഗുരുക്കന്മാരോടും താന്‍ കടപ്പെട്ടിരിക്കുകയാണെന്നും സുനില്‍കുമാര്‍ പറഞ്ഞു.
Recent Comments