നാടകകൃത്ത് പ്രശാന്ത് നാരായണന് അന്തരിച്ചു. 51 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
മുപ്പത് വര്‍ഷക്കാലമായി ഇന്ത്യന്‍ തീയേറ്റര്‍ രംഗത്തെ ശ്രദ്ധേയമായ സാന്നിദ്ധ്യമാണ് പ്രശാന്ത് നാരായണന്. മുപ്പതോളം നാടകങ്ങള്‍ എഴുതി. അറുപതില്‍പ്പരം നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മോഹന്‍ലാലും മുകേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഛായാമുഖി എന്ന നാടകമാണ് ഏറ്റവും ശ്രദ്ധ നേടിയ വര്‍ക്ക്. നാടക ടിക്കറ്റ്, പ്രശാന്ത് നാരായണന്റെ നാടകങ്ങള്‍, ഭാരതാന്തം ആട്ടക്കഥ, ഛായാമുഖി എന്നിവയാണ് കൃതികള്‍.
തിരുവനന്തപുരം വെള്ളായണിയില്‍ കഥകളി സാഹിത്യകാരന് വെള്ളായണി നാരായണന് നായരുടേയും ശാന്തകുമാരി അമ്മയുടേയും മകനാണ്. സംഗീത നാടക അക്കാദമി പുരസ്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Recent Comments