ക്യാമ്പസില്‍ ഇന്നും പ്രണയത്തിന്റെ നൊമ്പരമായി നിറഞ്ഞുനില്ക്കുന്ന നന്ദിതയെന്ന എഴുത്തുക്കാരി, പ്രണയം പോലെ മരണത്തെ നെഞ്ചോട് ചേര്‍ത്തവള്‍, ക്യാമ്പസിലെ കുട്ടികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പ്രിയങ്കരിയായവള്‍. ഒരു ദിവസം പറയത്തക്ക കാരണങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ മരണത്തിന്റെ പടികള്‍ ഇറങ്ങി പോയവള്‍ നന്ദിത. ഒരു പാട് ചോദ്യങ്ങള്‍ അവശേഷിപ്പിച്ച് ഉത്തരമായി കുറച്ച് ഡയറി കുറുപ്പുകള്‍ അവശേഷിപ്പിച്ച് കടന്നു പോകുമ്പോള്‍ നന്ദിത പോലും ഓര്‍ത്തിട്ടുണ്ടാവില്ല, അത് മലയാളത്തിന്റെ പ്രിയ കവിതകള്‍ ആകുമെന്ന്, ക്യാമ്പസിന്റെ പ്രണയമാകുമെന്ന്… നന്ദിതയുടെ സര്‍ഗ്ഗ ജീവിതത്തിലൂടെ കടന്നുപോകുന്ന ഒരു മുഴുനീള ക്യാമ്പസ് ചിത്രമാണ് നന്ദിത.
എന്‍.എന്‍. ബൈജു സംവിധാനം ചെയ്യുന്ന നന്ദിത പരസ്യ കമ്പനിയായ എം. ആര്‍ട്സ് മീഡിയയുടെ ബാനറില്‍ ശരത് സദനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ ബാനറില്‍ ഒരുങ്ങുന്ന ആദ്യ ചലച്ചിത്രമാണ് നന്ദിത. ‘നന്ദിത ജനിമൃതികളുടെ പ്രണയകാവ്യം’ എന്ന നോവലിനെ അടിസ്ഥാനമാക്കി ഗാത്രി വിജയ് ആണ് തിരക്കഥാകൃത്ത്.
ശ്രീജിത്ത് രവി, ശിവജി ഗുരുവായൂര്‍, ജയന് ചേര്‍ത്തല, സുനില്‍ സുഗതാ, ഷെജിന്‍, സീമാ ജി. നായര്‍, അംബിക മോഹന്‍, രാജേഷ് കോബ്ര, ജീവന് ചാക്കാ, ശരത് സദന്, സുബിന് സദന് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. കേന്ദ്രകഥാപാത്രമായ നന്ദിതയെ അവതരിപ്പിക്കുന്നത് ഗാത്രി വിജയ് ആണ്. അബൂരി, മുണ്ടക്കയം, പരുന്തുംപാറ, വയനാട് എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. സംഗീതം- ജോസി ആലപ്പുഴ, ഷിബു അനിരുദ്ധ്. ഗാനരചന- ഡി.ബി അജിത്, പി.ജി ലത. പശ്ചാത്തല സംഗീതം- ജോസി ആലപ്പുഴ. ഡി.ഒ.പി- ജോയി. പിആര്‍ഒ എംകെ ഷെജിന്‍.
Recent Comments