തമിഴ് താരം ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രമാണ് ‘ഡോണ്‍’. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ ആനമലയിലെ മുക്കോണം പാലത്തിനടുത്തായിരുന്നു സിനിമയുടെ ഷൂട്ടിംഗ് നടന്നത്.
ഷൂട്ടിംഗ് വിവരം അറിഞ്ഞ് ശിവകാര്‍ത്തികേയനെ കാണാനായി 500 ല്‍ അധികം പേരാണ് സ്ഥലത്ത് സാമൂഹ്യ അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും തടിച്ചു കൂടിയത്. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടന്ന് തഹസില്‍ദാരും പൊലീസും അവിടെയെത്തി നടത്തിയ അന്വേഷണത്തില്‍ ചിത്രീകരണത്തിന് അനുവാദം വാങ്ങിയില്ലെന്ന് കണ്ടെത്തുകയായിരുന്നു.
അതേസമയം പാലത്തിനരികില്‍ സിനിമാപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തത് സ്ഥലത്ത് ഗതാഗത കുരുക്കിനും ഇഇടയാക്കി.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനും ഗതാഗതം സ്തംഭിപ്പിച്ചതിനും സംവിധായകന് സിബി ചക്രവര്‍ത്തിയടക്കം 30 പേര്‍ക്കെതിരെ പോലീസ് കേസ് എടുക്കുകയും 19,400 രൂപ പിഴ ചുമത്തുകയും ചെയ്തു.
Recent Comments