നടന് സെയ്ഫ് അലിഖാനെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഷെരിഫുല്‍ ഇസ്ലാം ഷെഹ്സാദ് തന്നെയെന്ന് പോലീസ്. മുഖം തിരിച്ചറിയല്‍ പരിശോധനയിലൂടെയാണ് പ്രതി ഷെരിഫുല്‍ ആണെന്ന് സ്ഥിരീകരിച്ചതെന്ന് പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുമായി ഒത്തു നോക്കിയായിരുന്നു ശാസ്ത്രീയത പരിശോധന. പ്രതി നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഷെഫ്സാദിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
ശാസ്ത്രീയ പരിശോധനകള്‍ പുരോഗമിക്കുകയാണ്. കൊല്‍ക്കത്തയില്‍ കുറച്ചുനാള്‍ താമസിച്ചതിന്റെ വിവരങ്ങള്‍ അടക്കം, ഷെരിഫുല്ലിനെതിരെ ഒട്ടേറെ തെളിവുകള്‍ ലഭിച്ചു. പ്രതിക്ക് സിം കാര്‍ഡ് നല്‍കിയതുമായി ബന്ധപ്പെട്ട് ബംഗാള്‍ സ്വദേശിനിയെ അറസ്റ്റ് ചെയ്തെന്നു പോലീസ് പറഞ്ഞു.
Recent Comments