മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ബസൂക്കയുടെ പൂജ നാളെ നടക്കും. കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിന്റെ സാമുദ്രിക ഹാളില്‍വച്ചാണ് ചടങ്ങ്. പൂജയ്ക്ക് പിന്നാലെ ഷൂട്ടിംഗും ആരംഭിക്കും. 90 ദിവസത്തെ ഷെഡ്യൂളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. എറണാകുളത്ത് മാത്രം 60 ദിവസത്തെ വര്‍ക്ക് ഉണ്ടാകും. ബാംഗ്ലൂര്‍, കോയമ്പത്തൂര്‍, പൊള്ളാച്ചി, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകും.
മമ്മൂട്ടി മെയ് 12 ന് ജോയിന്‍ ചെയ്യും. ഗൗതം വാസുദേവ് മേനോനും ഷൈന്‍ ടോം ചാക്കോയുമാണ് നേരത്തെ കാസ്റ്റ് ചെയ്യപ്പെട്ട താരങ്ങള്‍. ഇവരെ കൂടാതെ സണ്ണിവെയ്ന്, ഷറഫുദ്ദീന്, സുമിത് നേവല്‍, ഐശ്വര്യമേനോന്, ദിവ്യപിള്ള എന്നിവരെകൂടി ഉള്‍പ്പെടുത്തി സ്റ്റാര്കാസ്റ്റിംഗ് വിപുലപ്പെടുത്തിയിട്ടുണ്ട്. ബിഗ്ബിക്ക് ശേഷം സുമിത് നേവല്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ചിത്രംകൂടിയാണിത്. തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസും ജിനു വി. എബ്രഹാമും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Recent Comments