എല്ലാ സിനിമാ പൂജകള്‍ക്കും പതിവ് ചില ചിട്ടവട്ടങ്ങളുണ്ട്. അതിനെയെല്ലാം പൊളിച്ചെഴുതിയ ഒരു പൂജയായിരുന്നു ഇന്ന് നടന്നത്. എറണാകുളത്ത് കൂനമാവിലുള്ള ഇവാഞ്ചല്‍ ആശ്രമത്തില്‍. അശരണരായ നൂറ് കണക്കിന് ആളുകള്‍ക്ക് ആശ്രയവും അഭയകേന്ദ്രവുമാണിവിടം. അവിടുത്തെ അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കിക്കൊണ്ടാണ് ഒരു സിനിമയുടെ പൂജ നടന്നത്. വെറുതെ ഭക്ഷണം നല്കുകമാത്രമായിരുന്നില്ല അത് പാചകം ചെയ്ത് വിളമ്പിയതും സിനിമയുടെ അണിയറപ്രവര്‍ത്തകരെല്ലാം ചേര്‍ന്നാണ്. അതില്‍ സംവിധായകരും നിര്‍മ്മാതാവും താരങ്ങളുമടക്കം എല്ലാവരുമുണ്ടായിരുന്നു.
നവാഗതരായ ജിനുജെയിംസും മാത്സണ്‍ ബേബിയും ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയാണ് ഇത്തരത്തില്‍ പുതുമയാര്ന്നൊരു അനുഭവം സമ്മാനിച്ചത്. ഈ ചുവടുവയ്പ്പ് മാതൃകാപരമാണ്. തീര്‍ച്ചയായും ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം അഭിനന്ദനം അറിയിക്കുന്നു.
ചിത്രത്തിന്റെ ടൈറ്റില്‍ലോഞ്ചും പൂജയോടൊപ്പം നടന്നു. ‘സൈബീരിയന്‍ കോളനി’ എന്നാണ് ചിത്രത്തിന്റെ പേര്. കാണാതായ ഒരാള്‍ക്കുവേണ്ടി നടത്തുന്ന അന്വേഷണമാണ് സിനിമയുടെ ഇതിവൃത്തം. ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് മെയ് 20 ഇടുക്കിയില്‍ തുടങ്ങും.
രതീഷ് കൃഷ്ണന്, അപ്പാനി ശരത്ത്, വിജയ് സത്യ, വിനോദ് സാഗര്‍, ജയകൃഷ്ണന്, സുധീര്‍ സുഫി എന്നിവരാണ് താരനിരയിലുള്ളത്. അഞ്ജലി റാവുവാണ് നായിക.
ഫ്രെയിം മേക്കേഴ്സ് എന്റര്‍ടെയിന്‍മെന്റ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശാന്ത് മാധവ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് ഡെന്നി ഡേവിസും ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അഖില്‍ കടവൂരുമാണ്. റൂബി ജൂലിയറ്റാണ് പ്രോജക്ട് കോര്‍ഡിനേറ്റര്‍.
Recent Comments