പാപ്പരാസികള്‍ എന്ന സിനിമയ്ക്ക് ശേഷം മുനാസ് മൊയ്തീന് കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വെറുപ്പ്. ക്ലബ് 10 ഫിലിംസിന്റെ ബാനറില്‍ ഐപി രാജലക്ഷ്മി ടീച്ചര്‍, വിഷ്ണു വിഎം, മുബാഷിര്‍ പട്ടാമ്പി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നാസര്‍ മാനു, ഷാഫി തറയില്‍, നിര്‍മ്മാതാവ് ജയശ്രി, സംവിധായകന് ശ്രീനാഥ് ശിവ, ശ്രീജിത്ത് വര്‍മ്മ, മുനാസ് മൊയ്തീന്, ഐപി രാജലക്ഷ്മി ടീച്ചര്‍, വിഷ്ണു, മുബാഷിര്‍ പട്ടാമ്പി എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി.
വര്‍ഗീയ-വംശ വിവേചനത്തിന്റെ ഛായകൂട്ടുമായി യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. മനുഷ്യരുടെ ഇടയിലുള്ള വംശീയ വേര്‍തിരിവ് മൂലമുണ്ടാകുന്ന വെറുപ്പാണ് ചിത്രത്തിന്റെ ഇതിവൃത്തം. മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ താര നിര്‍ണ്ണയം നടന്നുവരുന്നു.
രാഹുല്‍ സിമലയാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് സിയാദ് റഷീദ്, ജോമോന്. ലിറിക്സ് ബഷീര്‍ മാറാഞ്ചേരി. സംഗീതം നിര്‍ഷിദ് നിന്നി. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജയേന്ദ്രശര്‍മ. കലാസംവിധാനം ധനരാജ് ബാലുശ്ശേരി. മേക്കപ്പ് ഷിജി താനൂര്‍. പ്രൊഡക്ഷന്‍ കണ്ട്രോളര് നിഷാന്ത് കെആര്‍. പ്രോജക്ട് ഡിസൈനര്‍ നിഖില്‍, ദിവാകരന്. പി.ആര്.ഒ. എം.കെ. ഷെജിന്‍.
മാര്‍ച്ച് അവസാനവാരം പൊള്ളാച്ചി, എടപ്പാള്‍ എന്നിവിടങ്ങളിലായി ഷൂട്ടിംഗ് ആരംഭിക്കും.
Recent Comments