പ്രശസ്ത മറാത്തി ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ സച്ചിന് കുന്ദല്‍ക്കര്‍ നെറ്റ്ഫ്ളിക്സിനുവേണ്ടി ഒരുക്കുന്ന സിനിമയില്‍ പൂര്‍ണ്ണിമ ഇന്ദ്രജിത്ത് അഭിനയിക്കുന്നു. മലയാളത്തില്‍ നിന്നുള്ള ഏക താരവും പൂര്‍ണ്ണിമയാണ്. ഒരു കന്യാസ്ത്രീയുടെ വേഷമാണ് പൂര്‍ണ്ണിമയ്ക്ക്.
കൊബാള്‍ട്ട് ബ്ലൂ എന്നാണ് സിനിമയില്‍ പേര്. കുന്ദല്ക്കറുടെതന്നെ പ്രശസ്തമായ നോവലാണ് കൊബാള്‍ട്ട് ബ്ലൂ. നോവലിനെ അധീകരിച്ചാണ് സിനിമ ഒരുങ്ങുന്നത്.
എഴുപുന്നയിലെ ഒരു വീട്ടിലാണ് ഇപ്പോള്‍ ഷൂട്ടിംഗ് നടക്കുന്നത്. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, വാഗമണ്‍ എന്നിവയാണ് മറ്റ് ലൊക്കേഷനുകള്‍. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് മണിവരെയാണ് ഷൂട്ടിംഗ്. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്.
മലയാളിയായ പ്രിയ ശ്രീധരനാണ് കൊബാള്‍ട്ട് ബ്ലൂവിന്റെ നിര്‍മ്മാതാക്കളില്‍ ഒരാള്‍. സുല്‍ഫിക്കര്‍ ടൊറാബിയും വാസിംഖാനുമാണ് മറ്റ് രണ്ടുപേര്‍. എല്‍ദോ ശെല്‍വരാജാണ് ലൈന്‍ പ്രൊഡ്യൂസര്‍.
പൃഥ്വിരാജിനെയും റാണിമുഖര്ജിയെയും പ്രധാന കഥാപാത്രങ്ങളാക്കി സച്ചിന് കുന്ദല്‍ക്കര്‍ അയ്യാ എന്ന ഹിന്ദി ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. നിരോപ്, ഗന്ധാ എന്നിവ കുന്ദല്‍ക്കറുടെ പ്രശസ്തമായ മറാത്തി ചിത്രങ്ങളാണ്.
Recent Comments