പ്രശസ്ത പോപ് ഗായിക മഡോണ വീണ്ടും വിവാഹിതയാകാന്‍ ഒരുങ്ങുന്നു. വിവാഹ നിശ്ചയം കഴിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. കാമുകന് അകീം മോറിസാണ് വരന്. പുതുവര്‍ഷത്തില്‍ അകീം മോറിസനൊപ്പമുള്ള ഒരു ഫോട്ടോ മഡോണ പുറത്തുവിട്ടത് ചര്‍ച്ചയായി മാറിയിട്ടുണ്ട്. വജ്രമോതിരം അണിഞ്ഞ വിരല്‍ ഉയര്‍ത്തിപ്പിടിച്ച ചിത്രമാണ് മഡോണ പുറത്തുവിട്ടത്. ഇതാണ് മഡോണയുടെ വിവാഹനിശ്ചയം കഴിഞ്ഞു എന്ന റിപ്പോര്‍ട്ട് പ്രചരിക്കാന്‍ കാരണം. വിവാഹം എപ്പോഴാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
മഡോണയും അക്കീമും പ്രണയത്തിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 66 കാരിയാണ് മഡോണ, അകീം 28 കാരനും. എന്നാല്‍ ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. മഡോണ തന്റെ 66-ാം ജന്മദിനാഘോഷച്ചടങ്ങില് അകീം നിറഞ്ഞുനിന്നതും പ്രണയവാര്‍ത്തകള്‍ ഉണ്ടാകാന്‍ കാരണമായിരുന്നു. നിരവധി പേര് ഇവരുടെ ബന്ധത്തിനെതിരെയും രംഗത്തെത്തിയിട്ടുണ്ട്. പ്രണയത്തിന് പ്രായമില്ല എന്നാണ് പോപ് താരത്തെ പിന്തുണയ്ക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്.
2000ല്‍ മഡോണയെ എക്കാലത്തെയും മികച്ച ഒരു കലാകാരിയായി ഗിന്നസ് തെരഞ്ഞെടുത്തിരുന്നു. ക്വീന്‍ ഓഫ് പോപ്പ് എന്നറിയപ്പെടുന്ന താരമാണ് മഡോണ. മഡോണയുടെ ആകെ ആസ്തി 80 കോടി ഡോളര്‍ ആണ്. നര്‍ത്തകി, നടിയെന്ന നിലയിലും പോപ് താരം ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. മഡോണയുടെ ആല്‍ബങ്ങള്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടതാണ്. രണ്ട് തവണ മഡോണ മുമ്പ് വിവാഹിതയാകുകയും ചെയ്തിട്ടുണ്ട്. സീനുമായുള്ള ബന്ധം 1989ലും റിച്ചിയുമായുള്ള വിവാഹ ബന്ധം 2008ലും മഡോണ വേര്‍പെടുത്തി. കാര്‍ലോസ് ലിയോണുമായി നേരത്തെ പോപ് താരം പ്രണയത്തിലുമായിരുന്നു. രണ്ട് ബന്ധങ്ങളിലുമായി ആറ് മക്കളാണ് താരത്തിന് ഉള്ളത്.
Recent Comments