പ്രമുഖ തമിഴ് ഹാസ്യനടന് മയില്‍സ്വാമി അന്തരിച്ചു. സണ്‍ ടിവിയിലെ കോമഡി ടൈമിലൂടെ ശ്രദ്ധേയനായ നൂറോളം സിനിമകളിലും അഭിനയിച്ചിരുന്നു. കമല്ഹാസന്, രജിനികാന്ത് തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്.
ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ചെന്നൈയില്‍വച്ചായിരുന്നു അന്ത്യം. 57 വയസ്സായിരുന്നു. മയില്‍സ്വാമിയുടെ നിര്യാണത്തില്‍ പ്രമുഖ താരങ്ങളും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും അനുശോചിച്ചു. മുഖ്യമന്ത്രി സ്റ്റാലിന് തന്റെ അനുശോചനക്കുറിപ്പില്‍ പറഞ്ഞതിങ്ങനെ: ‘മറ്റാരേയും അനുകരിക്കാതെ മയില്‍സ്വാമി നേടിയെടുത്തത് പുതിയൊരു കോമഡി ട്രെന്റായിരുന്നു. അദ്ദേഹത്തിന്റെ മിക്ക കഥാപാത്രങ്ങളും തമിഴ്നാട്ടിലെ ഓരോ വീടുകളിലും നമുക്ക് കാണാന്‍ കഴിയും. മികവുറ്റ ഒരു കലാകാരന്റെ വേര്‍പാടില്‍ തമിഴ് ജനതയോടൊപ്പം ഞാനും പങ്കുചേരുന്നു.’
2022 ഡിസംബറില്‍ റിലീസ് ചെയ്ത ഉടന്പാള് എന്ന ചിത്രത്തിലാണ് മയില്‍സ്വാമി അവസാനമായി അഭിനയിച്ചത്.
Recent Comments