പ്രഭാസും സെയ്ഫ് അലി ഖാനും പ്രധാന വേഷത്തിലെത്തുന്ന ആദിപുരുഷിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. രാമായണത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ഈ ബിഗ് ബജറ്റ് ചിത്രം 2022 ഓഗസ്റ്റ് 11 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും.
സിനിമാ നിരൂപകനായ തരണ്‍ ആദര്ശനാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ റിലീസ് തീയതി അറിയിച്ചത്. ഓം റാവത്താണ് സംവിധായകന്. ഇതൊരു മിത്തോളജിക്കല്‍ ത്രീഡി ചിത്രമാണ്. രാമനും -രാവണനുമായി വേഷമിടുന്നത് പ്രഭാസും സെയ്ഫ് അലി ഖാനുമാണ്.
450 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. വിഎഫ്എക്സിന് വലിയ പ്രാധാന്യമുള്ള സിനിമയുടെ അണിയറയില്‍ നിരവധി വിദേശ സാങ്കേതിക പ്രവര്‍ത്തകരും അണിനിരക്കുന്നുണ്ട്.
കൃതി സനോണ്‍ സീതയായി എത്തുന്നു, സണ്ണി സിംഗ് ആണ് ലക്ഷ്മണന്റെ വേഷത്തില്‍ എത്തുന്നത്. ഭൂഷണ് കുമാര്‍, ഓം, പ്രസാദ് സുധാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളില്‍ പുറത്തിറങ്ങും.
കോവിഡ് പ്രതിസന്ധിയില്‍ അടഞ്ഞുകിടന്നിരുന്ന സിനിമാ തിയറ്ററുകള്‍ ഒക്ടോബര്‍ 22നു തുറക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്രഖ്യാപനം. കോവിഡ് ആരംഭിച്ചതിനു ശേഷം ഒന്നര വര്‍ഷത്തിലേറെയായി രാജ്യത്തെ തിയറ്ററുകള്‍ ഭൂരിഭാഗം സമയവും അടഞ്ഞുകിടന്നിരുന്നതിനാല്‍ നൂറുകണക്കിന് ചിത്രങ്ങളാണ് വിവിധ ഭാഷകളിലായി റിലീസ് കാത്തിരിക്കുന്നത്.
Recent Comments