ടൊവിനോ തോമസ് നായകനാകുന്ന ഐഡന്റിറ്റിയുടെ മൂന്നാം ഷെഡ്യൂള്‍ നടക്കുന്നത് ചെന്നൈയിലാണ്. കഴിഞ്ഞ ദിവസം ഗോകുലം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോ ഫ്ളോറിലായിരുന്നു ഷൂട്ടിംഗ്. ടൊവിനോടെ കൂടാതെ തൃഷ, ഷമ്മി തിലകന്, അജു വര്‍ഗ്ഗീസ്, വിനയ് റോയ് എന്നിവരും താരനിരക്കാരായി ഉണ്ടായിരുന്നു.
അതേ ഫ്ളോറില്‍ തന്നെ തൊട്ടടുത്തായി എസ്.ജെ. സിനു സംവിധാനം ചെയ്യുന്ന പേട്ടറാപ്പിന്റെ ചിത്രീകരണവും നടക്കുന്നുണ്ടായിരുന്നു. പ്രഭുദേവയാണ് പേട്ടെറാപ്പിലെ നായകന്. ഷൂട്ടിംഗില്‍ പങ്കെടുക്കാന്‍ പ്രഭുദേവയും എത്തിയിട്ടുണ്ടായിരുന്നു. തൊട്ടടുത്ത് മറ്റൊരു മലയാള ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നുണ്ടെന്ന് അറിഞ്ഞ് പ്രഭുദേവ വിശദ വിവരങ്ങള്‍ തിരക്കിയിരുന്നു. ടൊവിനോ തോമസ് അഭിനയിക്കുന്ന ചിത്രമാണെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹത്തെ കാണാനും പ്രഭുദേവ ആഗ്രഹം പ്രകടിപ്പിച്ചു. ഈ വിവരം പ്രൊഡക്ഷന്‍ മാനേജര്‍ വഴി ടൊവിനോയുടെ ചെവിയിലുമെത്തി. ഉടന്‍തന്നെ പ്രഭുദേവയെ കാണാന്‍ അദ്ദേഹത്തിന്റെ അടുക്കലേയ്ക്ക് ടൊവി പോവുകയായിരുന്നു. അല്‍പ്പനേരം സംസാരിച്ചിരുന്നു. മടങ്ങുന്നതിനുമുമ്പ് ഒരു ഫോട്ടോയ്ക്കും പോസ് ചെയ്തു. മനോഹരമായ കൂടിക്കാഴ്ച ആയിരുന്നുവെന്നാണ് അതിനെക്കുറിച്ച് ടൊവി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.
View this post on Instagram
23 വരെ ഐഡന്റിയുടെ ചിത്രീകരണം ചെന്നൈയില്‍ നടക്കും. അതിനുശേഷം ഷെഡ്യൂള്‍ ബ്രേക്കാവും. തുടര്‍ന്ന് ടൊവി അമേരിക്കയിലേയ്ക്ക് പോകും. എമ്പുരാന്റെ ഷെഡ്യൂളില്‍ പങ്കുകൊള്ളും.
Recent Comments