യുഎഇയില്‍ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയര്‍ ചിത്രം ‘ആയിഷ’യ്ക്ക് നൃത്തച്ചുവടുകളൊരുക്കുന്നത് പ്രമൂഖ ബോളിവുഡ് കോറിയോഗ്രാഫര്‍ പ്രഭുദേവ. ഇതിനായി അദ്ദേഹം ഇന്നലെ ചെന്നൈയില്‍നിന്ന് ദുബായില്‍ എത്തിച്ചേര്‍ന്നു. ഇന്ന് റിഹേഴ്സലായിരുന്നു. മഞ്ജുവാര്യര്‍ ഉള്‍പ്പെടെ അറുപതോളം ഡാന്‍സേഴ്സാണ് റിഹേഴ്സലില്‍ പങ്കുകൊള്ളുന്നത്. ഇതില്‍ നാല്‍പ്പതോളം ഡാന്‍സേഴ്സ് മുംബയില്‍നിന്നും ചെന്നൈയില്നിന്നുമുള്ളവരാണ്. ബാക്കിയുള്ളവര്‍ ദുബായിലുള്ളവരും. നാളെ ഗാനരംഗം ഷൂട്ട് ചെയ്യും.
ഇതിനുമുമ്പ് സിദ്ധിഖ് സംവിധാനം ചെയ്ത ബോഡിഗാര്ഡിനുവേണ്ടി പ്രഭുദേവ കോറിയോഗ്രാഫി നിര്‍വ്വഹിച്ചിട്ടുണ്ട്. ഉറുമിക്കുവേണ്ടി പൃഥ്വിരാജിനോടൊപ്പം പ്രഭുദേവ ഡാന്‍സ് ചെയ്തിട്ടുണ്ടെങ്കിലും കോറിയോഗ്രാഫി ചെയ്തിരുന്നത് അഹമ്മദ് ഖാനായിരുന്നു. ആയിഷയില്‍ ഒരു ഫാസ്റ്റ് നമ്പര്‍ സോംഗിനാണ് പ്രഭുദേവ നൃത്തച്ചുവടുകള്‍ ഒരുക്കുന്നത്. പ്രഭുദേവയുടെ അമ്പരപ്പിക്കുന്ന നൃത്തച്ചുവടുകള്‍ വളരെ വേഗമാണ് മഞ്ജുവാര്യരും ഹൃദ്യസ്ഥമാക്കുന്നത്.
നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ആഷിഫ് കക്കോടിയാണ്. മലയാളത്തിന് പുറമെ ഇഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ചിത്രം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഇന്ത്യന്‍ ഭാഷാ പതിപ്പുകളിലും എത്തുന്നു.
ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍ ഫെദര്‍ ടച്ച് മൂവി ബോക്സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്സിറ്റ്, മൂവീ ബക്കറ്റ് എന്നീ ബാനറുകളില്‍ ഷംസുദ്ദീന്, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി എന്നിവരാണ്. ഛായാഗ്രഹണം വിഷ്ണു ശര്‍മ.
ഒരു മാസത്തോളം ആയിഷയുടെ ഷൂട്ടിംഗ് ദുബായിലുണ്ടാകും. തുടര്‍ന്നുള്ള ഭാഗങ്ങള്‍ ഡല്‍ഹി, ബോംബെ എന്നിവിടങ്ങളിലായി പൂര്‍ത്തീകരിക്കും.
Recent Comments