‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന ചിത്രത്തിലെ ‘മധുപകരൂ’ എന്ന ഗാനം റിലീസായപ്പോള്‍ അഭിനയശൈലിയില്‍ പ്രണവിന് അച്ഛന് മോഹന്‍ലാലുമായുള്ള സാമ്യത ശ്രദ്ധ നേടിയിരുന്നു. പ്രണവിന്റെ തോളു ചെരിക്കലും ചിരിയും മീശ പിരിയും ഗ്ലാസ് കൈയില്‍ പിടിച്ചിരിക്കുന്ന രീതിയും ചെരിഞ്ഞുള്ള നടത്തത്തില്‍ പോലും എവിടെയൊക്കെയോ ഒരു ചെറുപ്പക്കാരന് മോഹന്‍ലാലിനെ കാണാനാകുന്നുണ്ടെന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെട്ടത്. കാന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ പ്രണവിന് ലാലേട്ടനുമായുള്ള ഈ സാമ്യതയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന് വിനീത് ശ്രീനിവാസന്.
‘ഞങ്ങള്‍ ഹൃദയത്തില്‍ പുതിയൊരു ലോകം എന്ന ഒരു പാട്ട് ഷൂട്ട് ചെയ്തിരുന്നു. അന്ന് പത്തോ പതിനഞ്ചോ ആളുകള്‍ പോയിട്ടാണ് ഷൂട്ട് ചെയ്തത്. അതിന്റെ ഷൂട്ട് തീരാറായ സമയത്ത് അപ്പുവിനെ (പ്രണവ്) ഒന്ന് ഒറ്റക്ക് കിട്ടി.’ വിനീത് തുടര്‍ന്നു.
‘അപ്പോള്‍ അവന് നമ്മളുടെ അടുത്ത് നില്ക്കുമ്പോള് ഉള്ള ബിഹേവിയര്‍ കണ്ടപ്പോള്‍ അങ്ങനെ സിനിമയില്‍ വന്നാല്‍ നന്നാകുമെന്ന് തോന്നി. അന്ന് അപ്പുവില്‍ ലാലങ്കിളിന്റെ സിമിലാരിറ്റി തോന്നിയിരുന്നു. സത്യത്തില്‍ അപ്പുവിന്റെ മറ്റൊരു സൈഡാണ് അത്.അവന് കുറേ കാര്യങ്ങളില്‍ ലാലങ്കിളിനെ പോലെ തന്നെയാണ്. ഹൃദയത്തില്‍ അച്ഛന്റെ ഇമിറ്റേഷന്‍ തോന്നാന്‍ പാടില്ലെന്ന് കരുതി അപ്പു പലതും ചെയ്യാതിരുന്നിട്ടുണ്ട്.’
‘ഇപ്പോള്‍ അവന് നമ്മളുടെ കൂടെ വര്‍ക്ക് ചെയ്ത് ഒരു വിശ്വാസവും ഫ്രീഡവുമൊക്കെ വന്നു. ഇനി ഒന്ന് അഴഞ്ഞിട്ട് ചെയ്യാമെന്ന മൂഡിലാണ് അപ്പു. എനിക്ക് അവന് മീശ പിരിക്കുന്നത് ഒരുപാട് ഇഷ്ടപെട്ടിരുന്നു.’
‘ചുമ്മാ പാട്ട് ഷൂട്ട് ചെയ്യുന്നതിന്റെ ഇടയില്‍ അപ്പുവിനോട് ഒന്ന് മീശ പിരിച്ചാലോയെന്ന് ചോദിക്കുകയായിരുന്നു. ആദ്യം മീശ പിരിക്കേണ്ട എന്നാണ് അപ്പു പറഞ്ഞത്. ഞങ്ങളുടെ കൂടെ ആര്‍ട്ട് അസിസ്റ്റന്റായ പ്രശാന്ത് അമരവിള ഉണ്ടായിരുന്നു. അവനോട് അപ്പുവിനെ കൊണ്ട് മീശ പിരിപ്പിക്കുന്ന കാര്യം പറഞ്ഞു. അവന് അപ്പോള്‍ അപ്പുവിനോട് എന്തോ പറഞ്ഞു. അതുകഴിഞ്ഞ് രണ്ടു മിനിട്ട് കഴിഞ്ഞ് ഷോട്ട് എടുത്തതും അപ്പു മീശ പിരിച്ചു. ആ സീന്‍ ഒരു രസത്തിന് ചെയ്തതാണ്. പടത്തില്‍ വലിയ റെലവന്സൊന്നുമില്ല’ വിനീത് ശ്രീനിവാസന് പറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം കാണാം:
Recent Comments