നാളെ (2024 ആഗസ്റ്റ് 23 ) വെള്ളിയാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉക്രൈൻ സന്ദർശിക്കും .30 വർഷത്തിനിടെ ഒരു ഇന്ത്യൻ നേതാവ് നടത്തുന്ന ആദ്യ സന്ദർശനമാണിത് .പ്രതിരോധം, സാമ്പത്തിക, ബിസിനസ് ബന്ധങ്ങൾ, ശാസ്ത്ര സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലെ സഹകരണം ചർച്ച ചെയ്യാൻ മോദിയുടെ സന്ദർശനം അവസരമൊരുക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞത് .
റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനുമായി മോസ്കോയിൽ നരേന്ദ്ര മോഡി കൂടിക്കാഴ്ച നടത്തിയത് ഏതാനും ആഴ്ചകൾക്ക് മുമ്പായിരുന്നു .അന്ന് തന്നെ ഉക്രെയ്ൻ സന്ദർശിക്കുമെന്നും പ്രസിഡൻ്റ് വ്ളാഡിമർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തുമെന്നും സ്ഥിതീകരിക്കാത്ത വാർത്തകൾ വന്നിരുന്നു.
മോദിയുടെ പര്യടനത്തിൽ ഇന്ത്യയും ഉക്രൈനും ഒന്നിലധികം സഹകരണ രേഖകളിൽ ഒപ്പുവെക്കുകയും “ഉഭയകക്ഷി, ബഹുമുഖ സഹകരണ വിഷയങ്ങൾ” ചർച്ച ചെയ്യുമെന്നാണ് അറിയുന്നത് .ഒപ്പം റഷ്യ -ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാനും ധാരണയാവുമെന്നാണ് രാഷ്ട്രീയ തന്ത്രജ്ഞർ വിലയിരുത്തുന്നത് .റഷ്യ യുദ്ധത്തിൽ നിന്നും പിന്മാറാൻ ആഗ്രഹിക്കുന്നു .അതുപോലെ ഉക്രൈനും .അമേരിക്കയിൽ ഡൊണാൾഡ് ട്രംമ്പ് പ്രസിഡന്റായാൽ യുദ്ധം അവസാനിപ്പിക്കും.2024 നവംബർ അഞ്ചിനാണ് അമേരിക്കയിലെ തെരെഞ്ഞെടുപ്പ് നടക്കുക .അതിനുമുമ്പ് യുദ്ധം അവസാനിപ്പിച്ചാൽ മുഴുവൻ ക്രെഡിറ്റും നരേന്ദ്ര മോഡിക്ക് ലഭിക്കുന്നതോടെ ഭാവിയിൽ സമാധാനത്തിനുള്ളനൊബേൽ പുരസ്ക്കാരം മോദിക്കായിരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല
ജൂലൈയിൽ മോസ്കോയിലേക്കുള്ള മോദിയുടെ ദ്വിദിന സന്ദർശനത്തെ സെലൻസ്കി വിമർശിച്ചതിന് ഒരു മാസത്തിനു ശേഷമാണ് മോദിയുടെ ഉക്രെയ്നിലേക്കുള്ള യാത്ര. ഉക്രെയ്നിലുടനീളം റഷ്യൻ മിസൈലുകൾ ആക്രമണം നടത്തി നിരവധി ആളുകളെ കൊന്ന ദിവസമാണ് പുടിനുമായി മോദിയുടെ കൂടിക്കാഴ്ച നടന്നത് .അന്ന് വ്ളാഡിമർ സെലെൻസ്കി ‘ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവ് ഏറ്റവും ക്രൂരനായ ക്രിമിനലിനെ ആലിംഗനം ചെയ്യുന്നു എന്നാണ് വിമർശിച്ചത്
2022 ഫെബ്രുവരി 24 നാണ് റഷ്യ ഉക്രൈനിലേക്ക് അധിനിവേശം നടത്തിയത് .ഉക്രൈൻ പ്രതിരോധിക്കുകയും തിരിച്ചടിക്കുകയും ചെയ്തതോടെ യുദ്ധം രൂക്ഷമായി .ഈ വർഷം ആഗസ്റ്റ് 24 നു യുദ്ധം തുടങ്ങിയിട്ട് രണ്ടര വർഷമാവുകയാണ് .ഉക്രൈയിനെ രണ്ട് ദിവസങ്ങൾക്കുള്ളിൽ പരാജയപ്പെടുത്താൻ കഴിയുമെന്നാണ് വ്ളാഡിമർ പുടിൻ കരുതിയത് .എന്നാൽ ഉക്രെയ്ൻ തിരിച്ചടിച്ചതോടെ കാര്യങ്ങൾ റഷ്യയിൽ നിന്നും കൈവിട്ടു പോയി .
ബൈബിളിലെ ഗോലിയാത്തും ദാവീദും തമ്മിലുള്ള യുദ്ധത്തിന് സമാനമായ തരത്തിൽ അല്ലെങ്കിൽ അമേരിക്കയും വിയറ്റ്നാമും തമ്മിലുള്ള യുദ്ധം പോലെയാണ് റഷ്യ -ഉക്രൈൻ യുദ്ധം ഇപ്പോൾ മുന്നോട്ട് പോവുന്നത് .
റഷ്യ ഇപ്പോൾ യുദ്ധമുഖത്ത് വലിയ പരാജയ ഭീഷണിയെയാണ് അഭിമുഖീകരിക്കുന്നത്. .സാമ്പത്തികമായും വൻ പ്രതിസന്ധിയാണ് അവർ നേരിടുന്നത് .അതേസമയം ഉക്രൈനെ അമേരിക്കയടക്കം യൂറോപ്പ്യൻ രാജ്യങ്ങൾ പണം നൽകിയും ആയുധങ്ങൾ നൽകിയും നിർലോഭം സഹായിക്കുന്നുണ്ട്
ആഗസ്റ്റ് 21-22 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പോളണ്ടിലെത്തും. പ്രധാനമന്ത്രിയുടെ പോളണ്ടിലേക്കുള്ള യാത്ര ചരിത്രപരമാണ്, .45 വർഷത്തിനു ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കാൻ പോവുന്നത് .പോളണ്ട് സന്ദർശനത്തിനുശേഷമാണ് മോഡി ഉക്രൈനിലെത്തുക .
Recent Comments