ഏപ്രില്‍ 25, പൃഥ്വിരാജിന്റെ വിവാഹവാര്‍ഷിക ദിനമാണ്. പത്ത് വര്‍ഷം മുമ്പ് കൃത്യമായി പറഞ്ഞാല്‍ 2011 ഏപ്രില്‍ 25 നായിരുന്നു പൃഥ്വിരാജിന്റെ വിവാഹം. മാധ്യമപ്രവര്‍ത്തകയായ സുപ്രിയാമേനോനെയാ ണ് പൃഥ്വി വധുവായി സ്വീകരിച്ചത്. പാലക്കാട്ടുള്ള തറവാട് റിസോര്‍ട്ടില്‍വച്ചായിരുന്നു വിവാഹം. അതിനുശേഷം കൊച്ചിയിലെ ലേ മെറിഡിയന് ഹോട്ടലില്‍വച്ച് വിവാഹാനന്തര ചടങ്ങുകളും നടന്നിരുന്നു.
ഇത്തവണ വിവാഹ വാര്‍ഷികം അടിച്ചുപൊളിക്കാനായി മാലിദ്വീപില്‍ എത്തിയിരിക്കുകയാണ് പൃഥ്വിയും സുപ്രിയയും. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ മകള്‍ അലംകൃതയെ ഒപ്പം കൂട്ടിയിട്ടില്ല.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയുടെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്തതിന്റെ നാലാംദിവസമാണ് പൃഥ്വിയും സുപ്രിയയും കൂടി മാലിദ്വീപിലേയ്ക്ക് പറന്നത്. പോയ വര്‍ഷം കോവിഡ് വ്യാപനം അതികഠിനമായതിനാല്‍ ആഘോഷങ്ങളൊക്കെ വീട്ടില്‍തന്നെയായിരുന്നു. ഇത്തവണ മാലി യാത്ര നേരത്തെതന്നെ പ്ലാന്‍ ചെയ്തിരുന്നു. ഒരാഴ്ച മാലിദ്വീപിലുണ്ടാകും. 30-ാം തീയതി കേരളത്തില്‍ തിരിച്ചെത്തും. ഒന്നാം തീയതി കടുവയുടെ ലൊക്കേഷനില്‍ റീജോയിന്‍ ചെയ്യും.
Recent Comments