‘റോഷാക്ക്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന പുതിയ സിനിമയാണ് ‘നോബഡി.’ ‘ഗുരുവായൂര്‍ അമ്പലനട’യ്ക്ക് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും, E4 എന്റര്ടെയിന്മെന്റും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രമാണിത്.
ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ‘റോഷാക്കി’ന്റെ തിരക്കഥാകൃത്ത് സമീര്‍ അബ്ദുല്‍ ആണ്. ഇബിലീസ്, അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന് തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്ത് കൂടിയാണ് സമീര്‍.
ആസിഫ് അലി നായകനായ ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേയ്ക്ക് എത്തിയ നിസാം ബഷീര്‍ ആദ്യമായി പൃഥ്വിരാജ് സുകുമാരനുനൊപ്പം ചേരുന്നത്.

അനിമല്‍ സിനിമയുടെ സംഗീത സംവിധായകന് ഹര്ഷവര്ധന് രാമേശ്വര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. അര്ജുന് റെഡ്ഡി, കബീര്‍ സിംഗ്, അനിമല്‍ എന്നിവയുള്‍പ്പെടെയുള്ള സിനിമകളുടെ സംഗീത സംവിധായകനാണ് ഹര്ഷവര്ധന്. അദ്ദേഹത്തിന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്.
ഏപ്രില്‍ 9 ന് ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിക്കുന്നതിനുള്ള മുന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും അപ്ഡേറ്റ്സ് വരും ദിവസങ്ങളില്‍ പുറത്തുവിടും.
Recent Comments