പൃഥ്വിരാജും ടൊവിനോയും ജിമ്മില്‍വച്ച് എടുത്ത രണ്ട് ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ ഒരു ലക്ഷം പേരാണ് ചിത്രം കണ്ടിരിക്കുന്നത്. കമന്റുകളുടെയും പ്രവാഹമാണ്.
മസില്കൊണ്ട് തോല്‍പ്പിക്കാന്‍ പറ്റും… പക്ഷേ ഇംഗ്ലീഷ്… എന്ന് അര്‍ദ്ധോക്തിയില്‍ കമന്റിട്ടിരിക്കുന്നത് നടന്‍കൂടിയായ ഷൈജു ശ്രീധറാണ്.
ഷൈജു അങ്ങനെ കുറിക്കാന്‍ ഒരു കാരണമുണ്ട്. ഈ പടത്തിന് താഴെ ടൊവിനോ തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്ന വരികള്‍ ഇങ്ങനെയാണ്:
‘ഇംഗ്ലീഷില്‍ ഒരു ക്യാപ്ഷന്‍ ആലോചിച്ചതാ. പിന്നീടത് വേണ്ടെന്നുവച്ചു.’
‘ഇംഗ്ലീഷ് ഭാഷയിലുള്ള പൃഥ്വിരാജിന്റെ അറിവ് പ്രസിദ്ധമാണല്ലോ. താന്‍ എന്തെങ്കിലും എഴുതി പുലിവാല് പിടിക്കേണ്ട എന്ന് കരുതിയിട്ടാവും ടൊവി അങ്ങനെ കുറിച്ചത്. അതിനുള്ള കൗണ്ടറാണ് ഷൈജുവിന്റെ കമന്റില്‍ തെളിയുന്നത്.’
പൃഥ്വിയുടെ പോസ്റ്റിനു താഴെ സെയ്ദ് മസൂദും ജതിന് രാമദാസും ജിമ്മില്‍വച്ച് കണ്ടുമുട്ടി എന്നാണ്.
പൃഥ്വിരാജ് തന്നെ സംവിധാനം ചെയ്ത ലൂസിഫറില്‍ പൃഥി ചെയ്ത കഥാപാത്രത്തിന്റെ പേരാണ് സെയ്ദ് മസൂദ്. ജതിന് രാമദാസ് ടൊവിനോയുമാണ്.
പൃഥ്വിയും ടൊവിനോയും ഇപ്പോള്‍ എറണാകുളത്തുണ്ട്. പ്രശസ്ത ഛായാഗ്രാഹകന്‍ രവി കെ. ചന്ദന്‍ സംവിധാനം ചെയ്യുന്ന ഭ്രമത്തിന്റെ ചിത്രീകരണം നടക്കുന്നത് എറണാകുളത്താണ്. ടൊവിനോയെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന നാരദന്റെ ലൊക്കേഷനും എറണാകുളമാണ്. രണ്ടുപേരും താമസിക്കുന്നത് ഹോട്ടല്‍ ക്രൗണ്‍ പ്ലാസയിലാണ്. അവിടുത്തെ ജിമ്മില്‍വച്ചാണ് ഇന്ന് രാവിലെ രണ്ടുപേരും കണ്ടുമുട്ടിയത്. രാജു വര്‍ക്കൗട്ട് കഴിഞ്ഞ് മടങ്ങാനൊരുങ്ങുമ്പോഴാണ് ടൊവിനോ കയറിച്ചെന്നത്. അല്‍പ്പനേരം കുശലാന്വേഷണം. പിന്നെ വര്‍ക്കൗട്ടിനെക്കുറിച്ചും പുതിയ സിനിമയെക്കുറിച്ചുമായി സംസാരം. അതിനുശേഷമാണ് ഫോട്ടോയെടുത്ത് ഇരുവരും പിരിഞ്ഞത്.
Recent Comments