മെമ്മറീസിലെ സാം അലക്സിനുശേഷം പൃഥ്വിരാജ് ഐ.പി.എസ്. ഓഫീസറായി എത്തുന്ന ചിത്രമാണ് കോള്‍ഡ് കേസ്. തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ ലൊക്കെഷനില്‍ പൃഥ്വി ഇന്ന് ജോയിന്‍ ചെയ്തു. സത്യജിത്ത് എന്നാണ് കഥാപാത്രത്തിന്റെ പേര്.
ഇതിനുമുമ്പ് നിരവധി പോലീസ് കഥാപാത്രങ്ങളെ പൃഥ്വിരാജ് അവതരിപ്പിച്ചിട്ടുണ്ട്. കരിയറില്‍ അദ്ദേഹത്തിന് ബ്രേക്ക് നല്കിയ കഥാപാത്രപാത്രങ്ങളില് ചിലത് പോലീസ് വേഷങ്ങളായിരുന്നു. വര്‍ഗത്തിലെ സോളമന് ജോസഫ്, മുംബൈ പോലീസിലെ ആന്റണി മോസസ്, മെമ്മറീസിലെ സാം അലക്സ് എന്നിവ അതില്‍ ചിലതാണ്.
പൃഥ്വിയുടെ കരിയറിന്റെ തുടക്കത്തില്‍തന്നെ അദ്ദേഹത്തിന് പോലീസ് വേഷം ചെയ്യാനും അവസരം കിട്ടിയിട്ടുണ്ട്. 2004 ല്‍ വിനയന് സംവിധാനം സത്യം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യത്തെ പോലീസ് വേഷം ചെയ്യുന്നത്.
പിന്നീട് പോലീസ്, ദി ത്രില്ലര്‍, കാക്കി തുടങ്ങിയ മലയാള ചിത്രങ്ങളിലും പോലീസ് പോലീസ് എന്ന തെലുങ്ക് ചിത്രത്തിലും രാവണ്‍ എന്ന തമിഴ് ചിത്രത്തിലും ഔറംഗ സേബ് എന്ന ഹിന്ദി ചിത്രത്തിലും രാജു പോലീസ് വേഷങ്ങളില്‍ തിളങ്ങി.
ഒരിടവേളയ്ക്ക് ശേഷമാണ് കോള്ഡ്കേസിലൂടെ പൃഥ്വിരാജ് വീണ്ടും പോലീസ് വേഷമണിയുന്നത്.
ശ്രീനാഥിന്റെ തിരക്കഥയില്‍ തനുബാലക് ആണ് കോര്ഡ്കേസ് സംവിധാനം ചെയ്യുന്നത്. ആന്റോജോസഫും ജോമോന് ടി. ജോണും ഷമീര്‍ മുഹമ്മദുമാണ് നിര്‍മ്മാതാക്കള്‍. പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ.
Recent Comments