ഞാന്‍ ആദ്യമായ് അഭിനയിച്ച സിനിമയായിരുന്നു വാസ്തവം. പൃഥ്വിരാജായിരുന്നു നായകന്. ഞാന്‍ അഭിനയിച്ച ആദ്യ സീന്‍ തന്നെ ജഗതിചേട്ടനും പൃഥ്വിരാജിനുമൊപ്പമായിരുന്നു. പാമ്പ് വാസു എന്ന ഗുണ്ടയുടെ വേഷമായിരുന്നു എനിക്ക്. വാസ്തവത്തിലെ പ്രകടനത്തെ മുന്‍നിര്‍ത്തി പൃഥ്വിരാജിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു. സുധീര്‍ കരമന കാന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
2006 ല്‍ പുറത്തിറങ്ങിയ വാസ്തവത്തിനുശേഷം ഞാന്‍ പൃഥ്വിരാജുമൊത്ത് അനവധി സിനിമകള്‍ ചെയ്തു. ഒരുപക്ഷേ മറ്റൊരു നടന്റെ കൂടെയും ഞാന്‍ ഇത്രയധികം സ്ക്രീന്‍ സ്പെയ്സ് പങ്കിട്ടിട്ടുണ്ടാവില്ല. പൃഥ്വിയോടൊപ്പം അഭിനയിച്ച സിനിമകളെല്ലാം എന്റെയും നല്ല സിനിമകളായി മാറുകയായിരുന്നു. എന്ന് നിന്റെ മൊയ്തീന്, സപ്തമശ്രീ തസ്കര, പിക്കറ്റ് 43, വിമാനം, അന്‍വര്‍ തുടങ്ങി കടുവ വരെ എത്തി നില്ക്കുന്നു ആ ചിത്രങ്ങള്‍.
നല്ല ചിത്രങ്ങള്‍ ഉണ്ടായതില്‍ പൃഥ്വിയുടെ പങ്ക് വളരെ വലുതാണ്. സിനിമ എന്ന മാധ്യമത്തെ പൃഥ്വിരാജ് ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണ്. സ്വന്തം സീന്‍ മികച്ചതാക്കുന്നതിനോടൊപ്പം ആ സിനിമയില്‍ കൂടെയുള്ള അഭിനേതാക്കളേയും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. സ്വന്തം ഡയലോഗ് പോലെ മറ്റുള്ളവരുടെ ഡയലോഗും പൃഥ്വിക്ക് ഹൃദിസ്ഥമാണ്. സിനിമയോട് അത്രയധികം അഭിനിവേശമുള്ള ഒരു വ്യക്തി കൂടെയുള്ളപ്പോള്‍ സിനിമകള്‍ നന്നായി വരികതന്നെ ചെയ്യും.
സുധീര്‍ കരമനയുമായുള്ള അഭിമുഖം കാണാം:
സഹപ്രവര്‍ത്തകനെന്ന പോലെ പൃഥ്വിരാജ് എന്ന വ്യക്തിയുടെ നിലപാടുകളോടും എനിക്ക് അങ്ങേയറ്റം യോജിപ്പാണുള്ളത്. ശക്തമായ നിലപാടുകള്‍ക്ക് പിന്നില്‍ കാതലായ കാരണങ്ങള്‍ ഉണ്ടാകുമെന്നും ഞാന്‍ വിശ്വസിക്കുന്നു. സുധീര്‍ കരമന പറഞ്ഞു.
-ഷെരുണ് തോമസ്
Recent Comments