ജയന് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധയില്‍ പൃഥ്വിരാജ് ജോയിന്‍ ചെയ്തു. ചിത്രത്തില്‍ ഡബിള്‍ മോഹന്‍ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജാണ്. ഒക്ടോബര്‍ പത്തൊമ്പതിന് മറയൂരില്‍ ചിത്രീകരണമാരംഭിച്ചുവെങ്കിലും ഇരുപത്തിരണ്ടാം തീയതി മുതലാണ് പൃഥ്വിരാജ് അഭിനയിച്ചു തുടങ്ങിയത്.
പൃഥ്വിരാജ്-നയന്‍താര കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന അല്‍ഫോന്‍സ് പുത്രന്റെ ഗോള്‍ഡ് എന്ന സിനിമയുടെ രണ്ടു ദിവസത്തെ ചിത്രീകരണം ദുബായില്‍ പൂര്‍ത്തിയാക്കിയാണ് പൃഥ്വിരാജ് മറയൂരില്‍ എത്തിയത്.
ഏറെ പഴക്കമുള്ള ഒരു ജീപ്പില്‍ തീഷ്ണമായ മുഖഭാവത്തോടെ ഇരിക്കുന്ന ഡബിള്‍ മോഹന്റെ ഫസ്റ്റ് ലുക്കാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
മറയൂരിലെ ലക്ഷണമൊത്ത ചന്ദന മരത്തെച്ചൊല്ലി ഗുരുവായ ഭാസ്ക്കരന്‍ മാഷും ശിഷ്യനായ ഡബിള്‍ മോഹനും നടത്തുന്ന പ്രതികാരത്തിന്റെ കഥ കൂടിയാണ് വിലായത്ത് ബുദ്ധ. ഭാസ്ക്കരന്‍ മാഷിനെ അവതരിപ്പിക്കുന്നത് കോട്ടയം രമേഷാണ്.
വിനു മോഹന്‍, ഷമ്മി തിലകന്, ടി.ജെ. അരുണാചലം, പ്രിയംവദ കൃഷ്ണന്, രാജശ്രീ നായര്‍ എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു.
ഉര്‍വ്വശി തീയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Recent Comments