പൃഥ്വിരാജ് സുകുമാരന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിലായത്ത് ബുദ്ധയുടെ ചിത്രീകരണം ഒക്ടോബര്‍ 19 ന് ആരംഭിക്കുന്നു. നവാഗതനായ ജയന് നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ്, സച്ചി തുടങ്ങിയവരുടെ കീഴില്‍ സംവിധാന സഹായിയായിരുന്നു ജയന് നമ്പ്യാര്‍. ഉര്‍വ്വശി തീയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് ചിത്രം നിര്‍മ്മിക്കുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ?, പ്രദര്‍ശനത്തിനെത്തുന്ന സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്കു ശേഷം സന്ദീപ് സേനന് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.
പൊന്ന് കായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദനമരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് വിലായത്ത് ബുദ്ധ. കഥയിലും അവതരണത്തിലും ഏറെ പുതുമ നിലനിര്‍ത്തിയാണ് ചിത്രത്തിന്റെ അവതരണം.
പ്രിയംവദ കൃഷ്ണനാണ് നായിക. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട തൊട്ടപ്പന് എന്ന ചിത്രത്തിലെ നായികയായിരുന്നു പ്രിയംവദ. ഷമ്മി തിലകന്, അനുമോഹന്‍, കോട്ടയം രമേഷ്, രാജശ്രീ നായര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ജി.ആര്. ഇന്ദുഗോപന്റെ കഥയ്ക്ക് ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്ന് തിരക്കഥ രചിക്കുന്നു. സംഗീതം ജേയ്ക്ക് ബിജോയ്സ്, ഛായാഗ്രഹണം അരവിന്ദ് കശ്യപ്. എഡിറ്റര്‍ ശ്രീജിത്ത് സാരംഗ്, കലാസംവിധാനം ബംഗ്ലാന്‍. കോസ്റ്റ്യൂം ഡിസൈനര്‍ സുജിത് സുധാകരന്. മേക്കപ്പ് മനുമോഹന്‍, ലൈന്‍ പ്രൊഡ്യൂസര്‍ രഘു സുഭാഷ് ചന്ദ്രന്. എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍ സംഗീത് സേനന്, നിര്‍മ്മാണ നിര്‍വ്വഹണം അലക്സ് ഇ. കുര്യന്. ഉര്‍വ്വശി തീയേറ്റേഴ്സ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു. പി.ആര്.ഒ. വാഴൂര്‍ ജോസ്.
Recent Comments