പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും കേരള സൂപ്പര്‍ ലീഗിലെ ഫുട്ബോള്‍ ടീമായ കൊച്ചി എഫ് സിയുടെ ഓഹരികള്‍ സ്വന്തമാക്കി. ലീഗിലെ ആറ് ടീമുകളിലൊന്നാണ് കൊച്ചി എഫ്സി. ഇരുവരുടെയും പങ്കാളിത്തം ലീഗിന് കൂടുതല്‍ കാഴ്ചക്കാരെ സമ്മാനിക്കും എന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.
ഒരു നിക്ഷേപത്തിന് ഉപരിയായി പ്രാദേശിക കായിക സംസ്കാരം ഉയര്‍ത്താനുള്ള ശ്രമം കൂടിയാണ് ഇരുവരും ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ഈ മേഖലയിലെ വളര്‍ന്നുവരുന്ന ഫുട്ബോള്‍ പ്രതിഭകള്‍ക്ക് പുതിയ വേദികള്‍ ഒരുക്കാനും കളിക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും ഈ പിന്‍ബലം സഹായകരമാകും.
Recent Comments