സിനിമാപ്രേക്ഷകരുടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് എമ്പുരാനില്‍ ഫഹദ് ഫാസില്‍ ഇല്ലെന്ന് വെളിപ്പെടുത്തി സംവിധായകനും നടനുമായ പൃഥ്വിരാജ് സുകുമാരന്‍. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് പൃഥ്വിരാജിന്റെ വെളിപ്പെടുത്തല്‍.
സിനിമയുടെ ട്രെയിലര്‍ വന്നതുമുതല്‍ ചുവന്ന വ്യാളിയുടെ ചിത്രമുള്ള വസ്ത്രം ധരിച്ച് പുറം തിരിഞ്ഞു നില്ക്കുന്ന നടന് ആരെന്ന തരത്തിലുള്ളചര്ച്ചകള് സജീവമായിരുന്നു. പ്രധാന വില്ലന്‍ ആ നടനാണെന്നും അത് ഫഹദ് ഫാസില്‍ ആയിരിക്കാം എന്ന് ഊഹാപോഹങ്ങള്‍ വന്നിരുന്നു. സമൂഹമാധ്യമങ്ങളില്‍ നടക്കു്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ചിത്രത്തില്‍ ഫഹദ് ഫാസില്‍ ഉണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് വളരെ രസകരമായി അതേ, ഫഹദും ഉണ്ട് ടോം ക്രൂസ്, റോബര്‍ട്ട് ഡി നീറോ എന്നിവരും ഉണ്ട് എന്ന് പൃഥ്വിരാജ് മറുപടി നല്കി. വീണ്ടും അത് തിരുത്തിക്കൊണ്ട് ഫഹദ് ഫാസില്‍ ചിത്രത്തിലില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു. പക്ഷേ ഒരു കാര്യം പറയാതിരിക്കാനാകില്ല എമ്പുരാന്റെ കാസ്റ്റിങ് ആരംഭിച്ചപ്പോള്‍ എന്റെ മനസ്സില്‍ ഒരു വിഷ്ണ ലിസ്റ്റ് ഉണ്ടായിരുന്നു. തുടക്കത്തില്‍ ഞാന്‍ ഈ സിനിമയ്ക്കൊപ്പം കൂട്ടാന്‍ ആഗ്രഹിച്ച ചില വലിയ പേരുകള്‍ ഉണ്ടായിരുന്നു. അവരെ മനസ്സില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരുന്നു. അവരില്‍ പലരും എന്നെ ഞെട്ടിച്ചുകൊണ്ടാണ് മലയാള സിനിമയോടും പ്രത്യേകിച്ച് ലൂസിഫറിന്റെ രണ്ടാം ഭാഗത്തോടുമുള്ള തങ്ങളുടെ താല്‍പ്പര്യം അറിയിച്ചതെന്ന് പൃഥ്വിരാജ് പറഞ്ഞു.
Recent Comments