പൃഥ്വിരാജ് സുകുമാരനും സുപ്രിയാമേനോനും വിവാഹിതരായിട്ട് ഇന്ന് പന്ത്രണ്ട് വര്‍ഷം. ഇതുപോലൊരു ഏപ്രില്‍ 25 നാണ് പാലക്കാട്ടുള്ള സുപ്രിയയുടെ കുടുംബക്ഷേത്രത്തില്‍വച്ച് പൃഥ്വിരാജ് സുപ്രിയയെ വരണമാല്യം ചാര്‍ത്തിയത്. ആ ദാമ്പത്യത്തില്‍ അവര്‍ക്കൊരു മകളും പിറന്നു- അലംകൃത.
എമ്പുരാന്റെ ലൊക്കേഷന്‍ ഹണ്ടുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് ഇപ്പോള്‍ ലണ്ടനിലാണുള്ളത്. പൃഥ്വിക്കൊപ്പം സുപ്രിയയും അവിടെ ഉണ്ടായിരുന്നു. മൂന്ന് ദിവസം മുമ്പാണ് സുപ്രിയ നാട്ടില്‍ മടങ്ങിയെത്തിയത്. സാധാരണ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് വിവാഹ വാര്‍ഷികം ആഘോഷിക്കാറ്. ഇത്തവണ അത് ഉണ്ടാവില്ല.
ലണ്ടന്‍ പുറമെ റഷ്യ, ഇറാക്ക് തുടങ്ങി പത്തോളം രാജ്യങ്ങളില്‍ ലൊക്കേഷന്‍ ഹണ്ടുമായി ബന്ധപ്പെട്ട് പൃഥ്വി പോകുന്നുണ്ട്. മെയ് അവസാനവാരത്തോടെ പൃഥ്വി മടങ്ങിയെത്തും. നിലവില്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന അക്ഷയ്കുമാറിനോടൊപ്പമുള്ള ഹിന്ദി ചിത്രത്തിന്റെ രണ്ട് ദിവസത്തെ വര്‍ക്ക് കൂടി അവശേഷിക്കുന്നുണ്ട്. അത് പൂര്‍ത്തിയാക്കി പൃഥ്വി കേരളത്തിലേയ്ക്ക് മടങ്ങും. അതിനുശേഷം വിലായത്ത് ബുദ്ധയുടെ മൂന്നാം ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യും.
Recent Comments