പൃഥ്വിരാജ് നായകനായി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “നോബഡി”യുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. തിരുവനന്തപുരവും പ്രധാന ലൊക്കേഷനുകളിൽ ഒന്നാണ്. പാർവ്വതി തിരുവോത്താണ് ചിത്രത്തിലെ നായിക.
നോബഡി എന്ന സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത് സമീര്‍ അബ്ദുള്ള ആണ്. റോഷാക്ക്, ഇബിലീസ്, അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന് എന്നീ സിനിമകളുടെ രചയിതാവ് കൂടെയാണ് സമീർ.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ഇ4 എന്റര്ടെയ്ന്മെന്റ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുപ്രിയ മേനോന്, മുകേഷ് ആര് മെഹ്ത, സി വി സാരഥി എന്നിവരാണ് നിര്‍മ്മാതാക്കള്‍.
വിജയ് സേതുപതി നായകനായ മഹാരാജയിലെ ഛായാഗ്രാഹകൻ ദിനേഷ് പുരുഷോത്തമനാണ് നോബഡിയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. അനിമല്‍ ചിത്രത്തിലൂടെ ശ്രദ്ധ നേടുകയും ഭാവനയുടെ സഹനിര്‍മ്മാണം ആയ അനോമി എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് പ്രവേശിക്കുകയും ചെയ്ത ഹര്ഷവര്ധന് രാമേശ്വരാണ് സംഗീതം ഒരുക്കുന്നത്. എഡിറ്റിംഗ് ചമന്‍ ചാക്കോയും ആക്ഷന്‍ കൊറിയോഗ്രാഫി കലൈ കിംഗ്സണുമാണ്.
ചിത്രത്തിൽ അശോകൻ, മധുപാല്‍, ലുക്മാന് അവറാന്, ഗണപതി, വിനയ് ഫോര്‍ട്ട് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നിര്മ്മാതാവെന്നതിലുപരി അഭിനേതാവെന്ന നിലയിലാണ് ഈ ചിത്രം തനിക്കു കൂടുതല്‍ ആവേശം നല്‍കുന്നതെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. “പരിചിതമായ ജോണറിനെ പുതിയ രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് ഈ സിനിമ,” എന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിന്റെ ജോണറിനെക്കുറിച്ച് സംവിധായകൻ നിസാം ബഷീറും രചയിതാവ് സമീർ അബ്ദുള്ളയും അഭിപ്രായം പങ്കുവച്ചു. ചിത്രത്തില്‍ ത്രില്ലറിനൊപ്പം ഫാമിലി ഡ്രാമയും, ഹെയ്സ്റ്റ് ഘടകങ്ങളും, ആക്ഷന്‍ ദൃശ്യങ്ങളും ഉൾപ്പെടുന്നു. സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളും ഇതിലുണ്ട്, എന്നായിരുന്നു ഇരുവരുടെയും പ്രതികരണം. റോഷാക്കുമായി യാതൊരു സാമ്യവുമില്ലാത്ത, മുഖ്യമായി സോഷ്യോ-പൊളിറ്റിക്കല്‍ പശ്ചാത്തലമുള്ള ചിത്രമാണിത്. ഡാര്‍ക്ക് ഹ്യൂമര്‍ ഉള്‍പ്പെടുത്താനും ശ്രമിച്ചിട്ടുണ്ട്, എന്നും അവർ വ്യക്തമാക്കി.
Recent Comments