ലോകസിനിമയില്‍ ആദ്യമായി ഗോത്രവര്‍ഗ്ഗ വിഭാഗത്തെ അണിനിരത്തി പ്രിയനന്ദനന് സംവിധാനം ചെയ്ത് ‘ധബാരി ക്യൂരുവി’ ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുത്തു. ചിത്രം കഴിഞ്ഞ ദിവസം കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് ചിത്രം ഇന്ത്യന്‍ പനോരമയിലേക്കും സെലക്ഷന് കിട്ടിയിരിക്കുന്നത്. ഈ അംഗീകാരത്തെ അഭിമാന നിമിഷമായി കാണുകയാണെന്ന് സംവിധായകന് പ്രിയനന്ദനന് പറഞ്ഞു.
‘ഒരു ചലച്ചിത്രം പോലും കാണാത്ത നിരവധി പേര് ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. മുഖ്യധാര ജീവിതത്തില്‍ നിന്നും നിത്യവും പരിഹാസം ഏല്‍ക്കേണ്ടി വരുന്നവരെ അഭിനയിപ്പിച്ചു കൊണ്ട് ഒരു സിനിമ ഉണ്ടാക്കിയത് അഭിമാനകരമായ ഒരു വെല്ലുവിളിയായ് ഞാന്‍ കാണുന്നു. അത് സാധ്യമാക്കിയ നിര്‍മ്മാതാക്കാളായ വിനായക അജിത്ത് സാറിനും ഐവാസ് വിഷ്വല്‍ മാജിക്കിനും ഏറെ നന്ദി സ്നേഹം. പ്രിയനന്ദനന് എഫ് ബി യില്‍ കുറിച്ചു.
ഒരു ആദിവാസി പെണ്‍കുട്ടിയുടെ അതിജീവന കഥ പറയുന്ന ചിത്രമാണ് ‘ധബാരി ക്യൂരുവി’ ചിത്രം പൂര്‍ണ്ണമായും ഇരുള ഭാഷയിലാണ്. ആദിവാസികള്‍ മാത്രം അഭിനയിച്ച ഏക ഫീച്ചര്‍ ചിത്രത്തിനുള്ള യു.ആര്.എഫ് ലോക റെക്കൊഡും ഇതിനകം ചിത്രം കരസ്ഥമാക്കിയിരുന്നു.
ഗോത്ര ആചാരങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ സഞ്ചാരം.
Recent Comments